സോ​മ​രാ​ജ​ൻ വി​ള​വെ​ടു​ക്കു​ന്നു

ശാ​സ്താം​കോ​ട്ട: കെ​ട്ടി​ട​നി​ർ​മാ​ണ രം​ഗ​ത്തു​നി​ന്ന് ചു​വ​ട് മാ​റ്റി കാ​ർ​ഷി​ക​വൃ​ത്തി​യി​ലേ​ക്ക് ക​ട​ന്ന സോ​മ​രാ​ജ​ൻ കെ​ട്ടി​പ്പ​ടു​ത്ത​ത് പു​തി​യൊ​ര​ധ്യാ​യം. കെ​ട്ടി​ട നി​ർ​മാ​ണ രം​ഗ​ത്തു​ണ്ടാ​യ ന​ഷ്ടം കൃ​ഷി​യി​ലൂ​ടെ പ​രി​ഹ​രി​ച്ച ക​ഥ​യാ​ണ്​ പ​ടി​ഞ്ഞാ​റേ​ക്ക​ല്ല​ട വ​ലി​യ പാ​ടം പ​ന്തീ​ര് ത​റ​യി​ൽ ബാ​ബു എ​ന്ന സോ​മ​രാ​ജ​ന് പ​ങ്കു​വ​ക്കാ​നു​ള്ള​ത്.

ത േ​ൻ​റ​താ​യ ശൈ​ലി​യി​ൽ ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു​വ​ന്ന​യാ​ളാ​ണ്​ സോ​മ​രാ​ജ​ൻ. എ​ന്നാ​ൽ, മ​ത്സ​രം അ​ധി​ക​മാ​യ​തോ​ടെ സോ​മ​രാ​ജ​ന് ചു​വ​ട് തെ​റ്റി, ബി​സി​ന​സി​ൽ ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​തോ​ടെ കൃ​ഷി ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം​ഭൂ​മി​യി​ൽ ഏ​ത്ത​വാ​ഴ​കൃ​ഷി​യാ​യി​രു​ന്നു ആ​ദ്യം. പ​ടി​ഞ്ഞാ​റേ​ക്ക​ല്ല​ട കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച കൃ​ഷി നൂ​റു​മേ​നി വി​ജ​യ​മാ​യി. ഇ​തോ​ടെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടെ കൃ​ഷി ആ​രം​ഭി​ച്ചു. ഏ​ത്ത​വാ​ഴ​ക്കൊ​പ്പം മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ, ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ജൈ​വ​വ​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​ല്ല വി​ള​വും ല​ഭി​ക്കാ​റു​ണ്ട്.

കൃ​ഷി​ക്കൊ​പ്പം മീ​ൻ വ​ള​ർ​ത്ത​ലും ചെ​യ്യു​ന്നു​ണ്ട്. ഒ​രു മാ​തൃ​ക ക​ർ​ഷ​ക​നാ​കു​ക​യെ​ന്ന​താ​ണ് സോ​മ​രാ​ജ​ന്‍റെ സ്വ​പ്നം. കൃ​ഷി​ക്കൊ​പ്പം കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ വീ​ണ്ടും ശ്ര​ദ്ധ ചെ​ലു​ത്താ​നും ആ​ഗ്ര​ഹ​മു​ണ്ട്. ബി​സി​ന​സി​ലു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ക​ർ​ന്നു പോ​കു​ന്ന മ​നു​ഷ്യ​ർ​ക്ക് മ​ണ്ണി​ൽ പ​ണി​യെ​ടു​ത്തും വി​ജ​യ​ഗാ​ഥ ര​ചി​ക്കാ​മെ​ന്ന പാ​ഠം പ​ക​ർ​ന്ന് ന​ൽ​കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

Tags:    
News Summary - Tired of business, growing in soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.