ബിസിനസിൽ തളർന്നു, മണ്ണിൽ വളർന്നു
text_fieldsശാസ്താംകോട്ട: കെട്ടിടനിർമാണ രംഗത്തുനിന്ന് ചുവട് മാറ്റി കാർഷികവൃത്തിയിലേക്ക് കടന്ന സോമരാജൻ കെട്ടിപ്പടുത്തത് പുതിയൊരധ്യായം. കെട്ടിട നിർമാണ രംഗത്തുണ്ടായ നഷ്ടം കൃഷിയിലൂടെ പരിഹരിച്ച കഥയാണ് പടിഞ്ഞാറേക്കല്ലട വലിയ പാടം പന്തീര് തറയിൽ ബാബു എന്ന സോമരാജന് പങ്കുവക്കാനുള്ളത്.
ത േൻറതായ ശൈലിയിൽ ആധുനിക കെട്ടിടങ്ങൾ നിർമിച്ചുവന്നയാളാണ് സോമരാജൻ. എന്നാൽ, മത്സരം അധികമായതോടെ സോമരാജന് ചുവട് തെറ്റി, ബിസിനസിൽ നഷ്ടം സംഭവിച്ചു. ഇതോടെ കൃഷി ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുക്കുകയായിരുന്നു. സ്വന്തംഭൂമിയിൽ ഏത്തവാഴകൃഷിയായിരുന്നു ആദ്യം. പടിഞ്ഞാറേക്കല്ലട കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച കൃഷി നൂറുമേനി വിജയമായി. ഇതോടെ മറ്റുള്ളവരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ ഉൾപ്പെടെ കൃഷി ആരംഭിച്ചു. ഏത്തവാഴക്കൊപ്പം മരച്ചീനി, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ജൈവവളമാണ് ഉപയോഗിക്കുന്നത്. നല്ല വിളവും ലഭിക്കാറുണ്ട്.
കൃഷിക്കൊപ്പം മീൻ വളർത്തലും ചെയ്യുന്നുണ്ട്. ഒരു മാതൃക കർഷകനാകുകയെന്നതാണ് സോമരാജന്റെ സ്വപ്നം. കൃഷിക്കൊപ്പം കെട്ടിട നിർമാണത്തിൽ വീണ്ടും ശ്രദ്ധ ചെലുത്താനും ആഗ്രഹമുണ്ട്. ബിസിനസിലുണ്ടാകുന്ന നഷ്ടങ്ങൾക്ക് മുന്നിൽ തകർന്നു പോകുന്ന മനുഷ്യർക്ക് മണ്ണിൽ പണിയെടുത്തും വിജയഗാഥ രചിക്കാമെന്ന പാഠം പകർന്ന് നൽകുകയാണ് ഈ കർഷകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.