ഫിഫ ഫുട്ബാൾ ലോകകപ്പിന് റഷ്യയിൽ തുടക്കമാകുേമ്പാൾ ഫുട്ബാൾ ആരവവും പരിസ്ഥിതി സ്നേഹവും ഒരുമിപ്പിച്ച് ഇരിങ്ങാലക്കുടയിൽനിന്ന് പുത്തൻ മാതൃക. ഫുട്ബാൾ ലോകകപ്പിൽ അടിക്കുന്ന ഒാരോ ഗോളിെൻറയും ഒാർമക്ക് കേരളത്തിൽ മാവിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചത് ഇരിങ്ങാലക്കുടക്കാർ സ്നേഹപൂർവം മാവച്ചന്‍ എന്നുവിളിക്കുന്ന ജോയ് പീണിക്കപറമ്പിലാണ്. ക്രൈസ്റ്റ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെയും ബയോഡൈവേഴ്സിറ്റി ക്ലബിെൻറയും ക്രൈസ്റ്റ് എൻജിനീയറിങ് കോളജിെൻറയും തൃശൂർ സി.എം.ഐ ദേവമാത വിദ്യാഭ്യാസ വകുപ്പിെൻറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
2014 ലെ ‘ഒരു ഗോള്‍ ഒരു മരം’പദ്ധതിയുടെയും 2015 മുതലുള്ള ‘എെൻറ മാവ്, എെൻറ സ്വന്തം നാട്ടുമാവ്’പദ്ധതിയുടെയും ചുവടുപിടിച്ച് ‘ഒരു ഗോളിന് ഒരു നാട്ടുമാവിന് തൈ’എന്നാണ് പദ്ധതിക്ക് പേരിട്ടത്. അതിനുവേണ്ടിയുള്ള നാട്ടുമാവിൻ വിത്തുകള്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും വിദ്യാർഥികളില്‍നിന്നും ശേഖരിച്ച് മുളപ്പിക്കാനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. 3000 നാട്ടുമാവിന് തൈകള്‍ ഇങ്ങനെ മുളപ്പിച്ച് നൽകാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.