ന്യൂഡൽഹി: രാജസ്ഥാനിലെ കരൗളി എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് 11 കോടിയുടെ നാണയങ്ങൾ കാണാതായ കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ബാങ്കിലെ 15 മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. 2021 ആഗസ്റ്റിൽ കണക്കിൽ സംശയം തോന്നിയതിനെ തുടർന്ന് പണം എണ്ണിത്തിട്ടപ്പെടുത്താൻ ബാങ്ക് തീരുമാനിച്ചതോടെയാണ് നാണയം കാണാതായ വിവരം പുറത്തറിഞ്ഞത്.
കണക്കുകൾ പ്രകാരം ബാങ്കിന്റെ നിലവറയിൽ 13 കോടിയുടെ കോയിൻ ഉണ്ടായിരുന്നു. എന്നാൽ, പരിശോധനയിൽ 3000 ബാഗുകളിലായി സൂക്ഷിച്ച രണ്ടു കോടിയുടെ നാണയങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 11 കോടിയുടെ നാണയങ്ങൾ മോഷണം പോയതായും കണ്ടെത്തി.
നാണയം എണ്ണിത്തിട്ടപ്പെടുത്തിയ സ്വകാര്യ വെണ്ടർമാരെ ബാങ്കിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ടായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.ബി.ഐ രാജസ്ഥാൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.