ദുബൈ: മഹാമാരിക്കിടയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ് നടത്തി ദുബൈ. കഴിഞ്ഞ വർഷം നടന്നത് 300 ശതകോടി ദിർഹമിെൻറ ഇടപാടുകൾ. 84,772 ഇടപാടുകളാണ് നടന്നതെന്ന് ദുബൈ ലാൻഡ് ഡിപാർട്ട്മെൻറിെൻറ വാർഷിക കണക്കിൽ പറയുന്നു. കോവിഡിനിടയിലും ദുബൈ തലയുയർത്തി നിന്നുവെന്നതിെൻറ സൂചനയാണ് ഇൗ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. സർക്കാർ നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജും നൽകിയ മാർഗനിർദേശങ്ങളുമാണ് ഇൗ നേട്ടത്തിന് കാരണം.
2020നെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 65 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. തുകയിൽ 71 ശതമാനത്തിെൻറ വളർച്ചയും കാണുന്നു. 52,415 നിക്ഷേപകർ 72,207 നിക്ഷേപം നടത്തി. 148 ശതകോടി ദിർഹമിെൻറ നിക്ഷേപമാണ് 2021ൽ നടന്നത്. 2020നെ അപേക്ഷിച്ച് 100 ശതമാനം വളർച്ചയാണിത്. നിക്ഷേപങ്ങളുടെ എണ്ണത്തിൽ 73.7 ശതമാനവും നിക്ഷേപകരുടെ എണ്ണത്തിൽ 65.6 ശതമാനവും വളർച്ചയുണ്ട്. ജി.സി.സിയിലെ 6897 നിക്ഷേപകർ 8826 നിക്ഷേപങ്ങൾ രജിസ്റ്റർ ചെയ്തു. 16.88 ബില്യൺ വരും ഇതിെൻറ മൂല്യം. 38,318 വിദേശ നിക്ഷേപകരാണ് ഇൗ വർഷം എത്തിയത്. ഇവർ 51553 നിക്ഷേപങ്ങൾ നടത്തി.
17,705 വനിതകളും നിക്ഷപമിറക്കിയിട്ടുണ്ട്. 38.4 ശതകോടിയുടെ നിക്ഷേപം വനിതകളുടേതാണ്. ഏറ്റവും കൂടുതൽ ഇടപാട് നടന്നത് ദുബൈ മറീനയിലാണ്, 7968 എണ്ണം. ബിസിനസ് ബേ (5687), അൽ തൻയ ഫിഫ്ത്ത് (5092), അൽ ബർഷ സൗത്ത് (4813), ഹദീഖ് ൈശെഖ് മുഹമ്മദ് ബിൻ റാശിദ് (4352), ബുർജ് ഖലീഫ (4279) എന്നിവരും പട്ടികയുടെ തലപ്പത്തുണ്ട്. പാം ജുമൈറയിലും മറീനയിലുമാണ് ഏറ്റവും കൂടുതൽ മൂല്യമുള്ള ഇടപാടുകൾ നടന്നത്. 3171 പുതിയ ബ്രോക്കർമാർ മാർക്കറ്റിൽ രജിസ്റ്റർ ചെയ്തു. ഇതോടെ റിയൽ എക്റ്റേറ്റ് ബ്രോക്കർമാരുടെ എണ്ണം 8002 ആയി. ഇതിൽ 2715 പേർ വനിതകളാണ്. 1421 ബ്രോക്കറേജ് ഒാഫിസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
11 ശതകോടി ദിർഹം മൂല്യമുള്ള 35 റിയൽ എസ്റ്റേറ്റ് പദ്ധതികൾ കഴിഞ്ഞ വർഷം പൂർത്തിയായി. 319 എണ്ണത്തിെൻറ നിർമാണം പുരോഗമിക്കുന്നു. 602,714 ഇജാരി കരാറുകൾ രജിസ്റ്റർ ചെയ്തു. 6168 റിയൽ എസ്റ്റേറ്റ് പെർമിറ്റുകൾ നൽകി. 18.2 ശതകോടി ദിർഹം മൂല്യം വരുന്ന 8030 വില്ലകൾ വിറ്റു. 3230 റിയൽ എസ്റ്റേറ്റ് ലൈസൻസുകൾ നൽകി. ജീവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റണമെന്ന യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശത്തിെൻറ വിജയമാണിതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഭാവിയെ കുറിച്ച് ദുബൈക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലേക്കുള്ള യാത്രയിലാണ്. നിക്ഷേപം വളർന്നത് ആഗോള നിക്ഷേപകർക്ക് ദുബൈയിലുള്ള വിശ്വാസ്യതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.