ബൈജൂസിൽ 3,900 കോടിയുടെ നിക്ഷേപ സാധ്യത

ന്യൂഡൽഹി: എജുടെക് കമ്പനിയായ ബൈജൂസിൽ ഒരാഴ്ചക്കകം 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3900 കോടി രൂപ) പുതിയ നിക്ഷേപത്തിന് സാധ്യത. ഈ പണം അമേരിക്കയിൽ പുതിയ ഏറ്റെടുക്കലിന് കമ്പനി വിനിയോഗിക്കുമെന്ന് റിപ്പോർട്ടുണ്ട്.

അബൂദബിയിലെ സോവറിൻ വെൽത്ത് ഫണ്ടുമായി 400 -500 ദശലക്ഷം ഡോളറിന്റെയും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായി 250 -350 കോടി ഡോളറിന്റെയും നിക്ഷേപത്തിന് കമ്പനി ചർച്ച നടത്തുന്നുണ്ട്. പുതിയ നിക്ഷേപം കൂടി വരുമ്പോൾ കമ്പനിയുടെ മൂല്യം 2300 കോടി ഡോളർ കവിയും.

ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകളും മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും രൂപപ്പെടുത്തിയ ഓൺലൈൻ കോഴ്സുകൾ നടത്തുന്ന അമേരിക്കയിലെ ടുയു കമ്പനി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്.

അമേരിക്കൻ ആസ്ഥാനമായ റീഡിങ് പ്ലാറ്റ്ഫോം ആയ 'എപിക്', കോഡിങ് സൈറ്റായ 'ടിങ്കർ', സിംഗപ്പൂരിലെ 'ഗ്രേറ്റ് ലേണിങ്', ആസ്ട്രേലിയയിലെ 'ജിയോജെബ്ര' എന്നിവ ബൈജൂസ് നേരത്തേ ഏറ്റെടുത്തിട്ടുണ്ട്.

Tags:    
News Summary - 3,900 crore investment potential in Edutech company Byjus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.