തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല യൂനിയനുകളുടെ ഉൽപന്നങ്ങൾ ഏകീകൃത ബ്രാൻഡിലേക്ക് മാറുന്നു. ‘റീപൊസഷനിങ് മിൽമ 2023’ പദ്ധതിയിലൂടെ ദേശീയ ക്ഷീരവികസന ബോർഡിന്റ സാമ്പത്തിക സഹായത്തോടെയാണ് പാക്കിങും ഗുണനിലവാരവും ഉറപ്പാക്കി ഒറ്റ ബ്രാൻഡിൽ ലഭ്യമാക്കുന്നത്.
മൂന്നു യൂനിയനുകളുടെയും ഉൽപാദനം, സംഭരണം, ഗുണനിലവാരം, വിപണനം തുടങ്ങിയ മേഖലയിൽ മാറ്റം വരുത്തിയാണ് ഒറ്റ ബ്രാൻഡിൽ ഉൽപന്നങ്ങൾ ഇറക്കുക. വിവിധ ഗുണനിലവാരത്തിലുള്ള പാൽ, തൈര്, മോര്, നെയ്യ്, മിൽക്രീം, സിപ്അപ്പ്, മിൽമ ചോക്ക്ലേറ്റ് കേക്കുൾ, മിൽമ പേട, മിൽമ കൂൾഡ്രിങ്സ് തുടങ്ങി 80ലധികം ഉൽപന്നങ്ങളാണ് മൂന്നു യൂനിയനുകളുടേതായി കേരളത്തിൽ വിപണിയിലെത്തുന്നത്.
18ന് തലസ്ഥാനത്ത് ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വജയൻ ‘റീപൊസഷനിങ് മിൽമ 2023’ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.