എഫ്.പി.ഒ റദ്ദാക്കൽ: എല്ലാ ഓഹരികളും നഷ്ടത്തിലായ അദാനിക്ക് ഇന്ന് നിർണായകം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപന (എഫ്.പി.ഒ) ഇന്നലെ രാത്രി റദ്ദാക്കിയതോടെ ഓഹരി വിപണിയിൽ ഇന്ന് വൻ ചലനങ്ങളുണ്ടായേക്കും. കഴിഞ്ഞ ദിവസം എല്ലാ ഓഹരികളും നഷ്ടത്തിൽ കൂപ്പുകുത്തിയ അദാനിക്ക് ഇന്നത്തെ വിപണി അതി നിർണായകമാണ്.

അദാനി എന്‍റര്‍പ്രൈസസും അംബുജ സിമന്റ്സും എൻഡിടിവിയടക്കമുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. റെക്കോർഡ് വേഗത്തിൽ വിറ്റു പോയ എഫ്.പി.ഒ റദ്ദാക്കിയതോടെ ഇന്നും അദാനി ഗ്രൂപ്പ് ഓഹരികൾ നഷ്ടം നേരിട്ടേക്കും. നഷ്ടത്തിൽ നിന്ന് കരകയറാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടി എന്താകുമെന്നും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.

ഇന്നലെ മാത്രം 28 ശതമാനത്തിലേറെ നഷ്ടമുണ്ടായതോടെ അദാനി എന്‍റെർപ്രൈസസിന്‍റെ നിലവിലെ ഓഹരി വില എഫ്.പി.ഒക്ക് വിൽപനക്ക് വച്ച ഓഹരി വിലയെക്കാൾ ആയിരം രൂപയിലേറെ താഴെയാണ്. എഫ്.പി.ഒ ലക്ഷ്യം കണ്ടെങ്കിലും നിക്ഷേപകരിൽ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്ക്.

വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കര തൊടാൻ സാധ്യതയില്ല, ഈ സാഹചര്യത്തിലാണ് തുടർ ഓഹരി വിൽപന പാതി വഴിയിൽ ഉപേക്ഷിക്കുന്നത്.

Tags:    
News Summary - Adani Enterprises calls off its FPO: Today is crucial for Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.