അഹമ്മദാബാദ്: ഗുജറാത്തിൽ പ്രത്യേക സാമ്പത്തിക മേഖലയും ടൗൺഷിപ്പും നിർമ്മിക്കുന്നതിനായി സർക്കാറിൽ നിന്നും ഭൂമി തേടി അദാനി ഗ്രൂപ്പ്. 94,000 സ്വകയർ മീറ്റർ ഭൂമിയാണ് അദാനി ഗ്രൂപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആം ആദ്മി പാർട്ടി ജാംജോധ്പൂർ എം.എൽ.എ ഹേമന്ത് ആഹിറിന്റെ ചോദ്യത്തിനാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മറുപടി നൽകിയത്.
അഹമ്മദബാദിലെ ഖോഡിയാർ, ഗാന്ധിനഗറിലെ ദാന്താലി ഗ്രാമങ്ങളിലായാണ് ഭൂമി തേടിയത്. സ്വന്തം പ്ലോട്ടുകൾക്ക് പകരമായാണ് അദാനി ഗ്രൂപ്പ് ഭൂമി തേടിയതെന്നും ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. പകരം ഭൂമി കൈമാറാതെ ജാസ്പൂർ ഗ്രാമത്തിൽ 202 സ്വകയർ മീറ്റർ ഭൂമിയും അദാനി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്‍പെഷ്യൽ ഇക്കണോമിക് സോൺ നിർമ്മിക്കുന്നതിനായാണ് അഹമ്മദാബാദിലെ ഭൂമി. ടൗൺഷിപ്പിന് വേണ്ടിയാണ് ഗാന്ധിനഗർ ജില്ലയിൽ അദാനി ഭൂമി തേടിയതെന്നും ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സർക്കാറിന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.