ദുബൈ: ജോയ് ആലുക്കാസില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവർക്ക് വിലയിലെ വ്യതിയാനത്തില്‍ നിന്നും സംരക്ഷണം നല്കുന്ന ഓഫര്‍ പ്രഖ്യാപിച്ചു. 10 ശതമാനം മുന്‍കൂറായി നല്കി ആഭരണങ്ങള്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ മേയ് 10 വരെയാണ് ഓഫർ. വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം ഉറപ്പുനല്കിക്കൊണ്ടാണ് ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയും മൂല്യവും വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതക്കൊപ്പം, ഈ മുന്‍കൂര്‍ ബുക്കിങ് ഓഫര്‍ വിപുലീകരിക്കുന്നതിലും ഏറെ സംതൃപ്തിയുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ പറഞ്ഞു.
ജോയ് ആലുക്കാസ് ആപ് വഴിയോ ഏതെങ്കിലും ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ചോ ഓഫര്‍ പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.