ന്യൂഡൽഹി: ഉത്സവ സീസൺ മുന്നിൽക്കണ്ട് ആഭ്യന്തര സർവിസുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. നഷ്ടത്തിലായ എയർ ഇന്ത്യ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഏറ്റെടുത്തത്. ശേഷം വിമാനങ്ങളുടെ എണ്ണം കൂട്ടിയും മറ്റും എയർ ഇന്ത്യ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ടാറ്റ നടപ്പാക്കുന്നത്. പ്രാദേശിക വിഭവങ്ങൾ അടക്കം ഉൾപ്പെടുത്തി രുചികരമായ ഭക്ഷണം യാത്രക്കാർക്ക് ഒരുക്കുമെന്നും ഇതിൽ ഭക്ഷണത്തിന് ശേഷം വിളമ്പുന്ന വിവിധ തരം മധുരങ്ങളും ഉൾക്കൊള്ളിക്കുമെന്നും എയർഇന്ത്യ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഈ മാസം ഒന്നുമുതലാണ് പുതിയ ഭക്ഷണ മെനു നടപ്പാക്കിത്തുടങ്ങിയത്. യാത്രക്കാർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കാൻ അവസരം നൽകുന്നതിനാണ് ആഭ്യന്തര സർവിസുകളിൽ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചതെന്നും അന്താരാഷ്ട്ര സർവിസുകളിലേക്കും പുതിയ ഭക്ഷണമെനു നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും എയർ ഇന്ത്യ പ്രതിനിധി സന്ദീപ് വർമ അറിയിച്ചു. ആഭ്യന്തര വിമാന സർവിസിന്റെ 30 ശതമാനം ലക്ഷ്യംവെച്ച് അടുത്ത അഞ്ചു വർഷത്തേക്കുള്ള മാതൃകാ പദ്ധതി കഴിഞ്ഞ മാസം എയർ ഇന്ത്യ അവതരിപ്പിച്ചിരുന്നു. രാജ്യാന്തര സർവിസുകൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. വിസ്താരയുടെ ഡ്രീം ലൈൻ വിമാനങ്ങളിൽ ലൈവ് ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുന്ന പദ്ധതിയും ഈ മാസം ഒന്നുമുതൽ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.