ന്യൂഡൽഹി: റിലയൻസ് ജിയോയുമായുള്ള പബ്ജി കോർപ്പറേഷെൻറ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഭാരതി എയർടെൽ, പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോർട്ട്. എയർടെലും പബ്ജി കോർപ്പറേഷനും തമ്മിൽ പബ്ജി മൊബൈലിെൻറ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നതായി എൻട്രാക്കർ എന്ന സൈറ്റാണ് റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക് എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ് പബ്ജി. എന്നാൽ, ചർച്ചകളുമായി ബന്ധപ്പെട്ട് എയർടെലോ പബ്ജി കോർപ്പറേഷനോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥിരീകരണം വന്നേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ മാസം പബ്ജി നിരോധിച്ചതിന് പിന്നാലെ ഗെയിമിെൻറ ഡൗൺലോഡ് ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ആഗസ്തിൽ 14.6 മില്യൺ ഡൗൺലോഡുണ്ടായിരുന്ന ഗെയിം സെപ്തംബറിൽ 10.7 മില്യണായി കുറയുകയായിരുന്നു. എങ്കിലും കമ്പനിയുടെ വരുമാനത്തെ ഇത് ബാധിച്ചിട്ടില്ല. ചൈന,യു.എസ്,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ദക്ഷിണകൊറിയൻ ഗെയിമിങ് കമ്പനിക്ക് കൂടുതൽ വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.