ദുബൈ: യു.എ.ഇയുടെ ബേക്കിങ് ചരിത്രത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത, 48 വർഷത്തിൽ കൂടുതൽ പാരമ്പര്യമുള്ള അൽകാസർ അഞ്ചു രുചികളിൽ പുതിയ ക്രീം ബട്ടർ ബന്നുകൾ പുറത്തിറക്കി. ചോക്ലറ്റ്, വാനില, സ്ട്രോബറി, പൈനാപ്പിൾ, ഡേറ്റ്സ് എന്നീ രുചികളിലാണ് ക്രീം ബട്ടർ ബൻസ് വിപണിയിലെത്തുന്നത്.
1975ൽ ഇന്ത്യക്കാരായ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച അൽകാസർ ഇന്ന് 400ലേറെ ജീവനക്കാരും 90ന് മുകളിൽ വാഹനങ്ങളുമായി യു.എ.ഇയിലെ ഏറ്റവും വലിയ ബേക്കറി ശൃംഖലയാണ്.
അറബിക്, ഇംഗ്ലീഷ് ബ്രെഡുകൾ ഉൾപ്പെടെ 200ൽപരം വിഭവങ്ങൾ അൽകാസറിന്റേതായി രാജ്യത്ത് ലഭ്യമാണ്. കൂടാതെ യു.എ.ഇയിലെ ഏറ്റവും വലിയ സാൻഡ്വിച്ച് ഉൽപാദകരും വിതരണക്കാരുമാണ്.
അൽകാസറിന്റെ പുതിയ വിഭവവും മറ്റുവിഭവങ്ങൾ പോലെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ചെയർമാനും ഷാർജ രാജകുടുംബാംഗവുമായ ശൈഖ് അബ്ദുല്ല ബിൻ ഫൈസൽ ബിൻ സുൽത്താൻ അൽഖാസിമി പ്രസ്താവിച്ചു.
അൽകാസർ എന്ന മഹത്തായ പ്രസ്ഥാനത്തെ നയിക്കാൻ എനിക്ക് അഭിമാനമുണ്ട്. യു.എ.ഇയുടെ ബേക്കിങ് മേഖലയിൽ അൽകാസർ നൽകിയ സംഭാവന വളരെ വലുതാണ്. കഴിഞ്ഞ 48 വർഷം അൽകാസർ രുചിക്കൊപ്പം ഗുണമേന്മയും സമന്വയിപ്പിച്ച് മാതൃക തീർത്തു -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.