ന്യൂഡൽഹി: രണ്ടു ദിവസമായി നടന്ന ടെലികോം സ്െപക്ട്രം ലേലത്തിൽ ഏറ്റവുമധികം സ്പെക്ട്രം സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. 57,122 കോടിയുടെ സ്പെക്ട്രമാണ് അംബാനി ലേലത്തിൽ വാങ്ങിയത്. വോഡഫോൺ-ഐഡിയ 1993 കോടിയുടെ സ്െപക്ട്രവും സ്വന്തമാക്കി.
ടെലികോം സിഗ്നലുകൾക്കായുള്ള പ്രത്യേക മേഖലയാണ് സ്പെക്ട്രം എന്നറിയപ്പെടുന്നത്. പല തരംഗ ദൈർഘ്യങ്ങളിലുള്ള സ്പെക്ട്രം കേന്ദ്രസർക്കാർ ടെലികോം കമ്പനികൾക്ക് ലേലം ചെയ്ത് ഉപയോഗത്തിന് നൽകുന്നത്. 77,815 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. നാല് ലക്ഷം കോടി മതിക്കുന്ന 2,250 മെഗാഹേട്സ് സ്പെക്ട്രമാണ് പുതുതായി ലേലത്തിന് വെച്ചത്. അഞ്ചു വർഷത്തിനുശേഷം ആദ്യമായായിരുന്നു ലേലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.