മുംബൈ: ഇളയമകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം നടത്തി മുകേഷ് അംബാനിയും നീത അംബാനിയും. 50 പാവപ്പെട്ട ദമ്പതികളുടെ വിവാഹമാണ് നടത്തിയത്. താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ 800 പേർ പെങ്കടുത്തു.
മുകേഷിനേയും നിതയേയും കൂടാതെ ആകാശ് അംബാനി, ഭാര്യ ശ്ലോക മേത്ത, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആനന്ദ് അംബാനിയുടേയും രാധിക മെർച്ചെന്റിന്റേയും വിവാഹം ജൂലൈ 12നാണ് നടക്കുന്നത്.
എല്ലാ ദമ്പതികൾക്കും സ്വർണ്ണാഭരണങ്ങളും താലിയും നൽകിയിരുന്നു. ഇതിന് പുറമേ വെള്ളിയാഭരണങ്ങളും നൽകി. ഓരോ വധുവിനും 1.01 ലക്ഷം രൂപയുടെ ചെക്കും കൊടുത്തു. ഒരു വർഷത്തിന് വീടിന് വേണ്ട സാധനങ്ങളും നൽകിയിട്ടുണ്ട്. 36 അവശ്യവസ്തുക്കളും ഗ്യാസ് സ്റ്റൗ, മിക്സി, ഫാൻ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.വിവാഹത്തിന് ശേഷം ഇവർക്കായി രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു.
ജൂൺ 29നാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹചടങ്ങുകൾ തുടങ്ങിയത്. ജൂലൈ 12ന് ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും വിവാഹചടങ്ങ്. ജൂലൈ 12ന് ശുഭ് വിവാഹ് എന്ന പേരിൽ വിവാഹ ചടങ്ങും ജൂലൈ 13ന് ശുഭ് ആശിർവാദ് എന്ന ചടങ്ങും ജൂലൈ 14ന് മംഗൽ ഉത്സവ് എന്ന പേരിൽ വിവാഹ റിസ്പഷ്നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.