ന്യൂഡൽഹി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയേയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ കോ ഓപ്പറേറ്റീവ് കോൺഗ്രസിലാണ് അമിത് ഷായുടെ പരാമർശം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമർശിക്കുന്നവേളയിലാണ് അമിത് ഷാ ഊരാളുങ്കൽ സൊസൈറ്റി, കോഴിക്കോട് ജില്ലാ ആശുപത്രി എന്നിവയെ പ്രശംസിച്ചത്.
സഹകരണമന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം മൂലം നിയന്ത്രിക്കും. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തർക്കത്തിനില്ല. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ദേശീയ നയം കൊണ്ടു വരുമെന്നും അമിത് ഷാ പറഞ്ഞു.
സഹകരണ മേഖല രാജ്യത്തിന്‍റെ വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനി നമുക്ക് പുതുതായി ചിന്തിച്ച് തുടങ്ങാം. സഹകരണമേഖലയുടെ വ്യാപ്തി വർധിപ്പിക്കാം. മേഖലയെ സുതാര്യമാക്കുകയാണ് സഹകരണ മന്ത്രാലയത്തിന്‍റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ആദ്യത്തെ സഹകരണ വകുപ്പ് മന്ത്രിയായി തന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്. ഇത്തരമൊരു അവസരം തന്നതിൽ പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.