അ​ൽ കൂ​സി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​രം​ഭി​ച്ച അ​ക്വ അ​റ​ബ്​ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ

പു​തി​യ ഷോ​റൂം ലു​ലു ഗ്രൂ​പ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്​ സി.​ഒ.​ഒ വി.​ഐ. സ​ലിം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അക്വ അറബ്​ ട്രേഡിങ്​ പുതിയ ഷോറൂം ദുബൈയിൽ ആരംഭിച്ചു

ദു​ബൈ: അ​ക്വ അ​റ​ബ്​ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ദു​ബൈ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ൽ കൂ​സി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​രം​ഭി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം ലു​ലു ഗ്രൂ​പ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്​ സി.​ഒ.​ഒ വി.​ഐ. സ​ലിം നി​ർ​വ​ഹി​ച്ചു. അ​ക്വ അ​റ​ബ്​ ട്രേ​ഡി​ങ്​ കോ ​എ​ൽ.​എ​ൽ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ നി​യാ​സ്​ പ​ടു​വി​ങ്ങ​ൽ ഹ​നീ​ഫ, ക​മ്പ​നി മാ​നേ​ജ​ർ​മാ​ർ, സ്റ്റാ​ഫ്​ അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ വ​സ്തു​ക്ക​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന വ​ൻ ഷോ​റൂ​മാ​ണ്​ അ​ൽ​കൂ​സ്​ അ​ക്വ അ​റ​ബ്​ ​ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ല​ക്​​ട്രി​ക്ക​ൽ, പ്ലം​ബി​ങ്, സാ​നി​റ്റ​റി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യാ​ണ്​ അ​ക്വ അ​റ​ബ്​ ദു​ബൈ​യി​ലെ​ത്തു​ന്ന​ത്. ലോ​ക​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഏ​റ്റ​വും ഗു​ണ​മേ​ന്മ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ അ​ക്വ അ​റ​ബ്​ ട്രേ​ഡി​ങ്​ ഒ​രു​ക്കു​ന്ന​ത്. പു​തി​യ മോ​ഡ​ലു​ക​ളി​ലു​ള്ള ലോ​ക്കു​ക​ൾ, മി​ക​ച്ച ക​മ്പ​നി​ക​ളു​ടെ വാ​ട്ട​ർ ഹീ​റ്റ​റു​ക​ൾ, സോ​ളാ​ർ സി​സ്റ്റം​സ്, സാ​നി​റ്റ​റി ഉ​പ​ക​ര​ണ​ങ്ങ​ൾ, ബാ​ത്​​റൂം ഫി​റ്റി​ങ്​​സ്, വീ​ടു​ക​ളു​ടെ അ​ക​ത്ത​ള​ങ്ങ​ളെ ഭം​ഗി​യും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ല്ലാം ഇ​വി​ടെ ല​ഭ്യ​മാ​ണ്. സെ​റാ​മി​ക്സ്, ഷ​വ​റു​ക​ൾ, ഫോ​സ​റ്റ്, സി​ങ്ക്, സാ​നി​ട്ട​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​ടം ത​ന്നെ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Aqua Arab Trading has opened a new showroom in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.