രാമക്ഷേത്രത്തിന് മുകേഷ് അംബാനി സംഭാവനയായി നൽകിയത് 2.51 കോടി രൂപ

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സംഭാവനയായി നൽകിയത് 2.51 കോടി രൂപ. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങിനെത്തിയപ്പോഴാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് അംബാനി സംഭാവന കൈമാറിയത്.

ക്ഷേത്രത്തിൽ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സംഭാവന നൽകിയ കാര്യം റിലയൻസ് അറിയിച്ചത്. അംബാനി കുടുംബാംഗങ്ങളോടൊപ്പമാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയിൽ പ​ങ്കെടുത്തത്. മുകേഷ് അംബാനിക്കൊപ്പം ഭാര്യ നീത അംബാനി മകൾ ഇഷ അംബാനി മരുമകൻ ആനന്ദ് പിരാമൾ മക്കളായ ആകാശ്, ആനന്ദ്, മരുമക്കളായ ശ്ലോക മേഹ്ത, രാധിക മെർച്ചന്റ് എന്നിവരുമുണ്ടായിരുന്നു.

ഭഗവാൻ രാമൻ ഇന്നെത്തുകയാണ് രാജ്യം മുഴുവൻ ഇന്ന് ദീപാവലിയാണെന്നായിരുന്നു ചടങ്ങിന് മുമ്പ് മുകേഷ് അംബാനി പറഞ്ഞത്. ഈ ദിനം ചരിത്രത്തിന്റെ പേജുകളിൽ രേഖപ്പെടുത്തുമെന്നും ഇവിടെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു റിലയൻസ് ജി​യോ ചെയർമാനായ ആകാശ് അംബാനിയുടെ പ്രതികരണം.

ഇതാദ്യമായല്ല മുകേഷ് അംബാനി ആരാധനാലയങ്ങൾക്ക് സംഭാവന നൽകുന്നത്. കേദാർനാഥ്-ബദ്രിനാഥ് ക്ഷേത്രങ്ങൾക്കായി അഞ്ച് കോടി രൂപ അംബാനി സംഭാവന നൽകിയിരുന്നു. 2023 ഫെബ്രുവരിയിൽ ഗുജറാത്തിൽ സോമനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ അംബാനി 1.51 കോടി രൂപ സംഭാവന നൽകിയിരുന്നു. ഗുരുവായൂരിലെത്തിയ അംബാനി ഒന്നരക്കോടി രൂപയാണ് ക്ഷേത്രത്തിന് നൽകിയത്.

Tags:    
News Summary - Ayodhya Ram Mandir: Ambani family makes Rs 2.51 crore donation to Ram Janmabhoomi Trust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.