ചെമ്മണൂർ നിധിയുമായി ബന്ധമില്ലെന്ന് ബോബി ചെമ്മണൂർ

കോഴിക്കോട്: അമിത പലിശ വാഗ്ദാനം നൽകി തട്ടിപ്പിന് നിയമനടപടി നേരിടുന്ന തൃശൂരിലെ ചെമ്മണൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബോബി ചെമ്മണൂർ ഗ്രൂപ്പിന് ബന്ധമില്ലെന്ന് മാനേജിങ് ഡയറക്ടർ ബോബി ചെമ്മണൂർ പറഞ്ഞു.

സാമ്യമുള്ള പേര് ഉപയോഗിച്ചതിന് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന നിയമ വ്യവസ്ഥകൾക്ക് വിധേയമായി ഉപഭോക്താക്കളുടെ വിശ്വാസ്യത കൈമുതലാക്കി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഗ്രൂപ്പാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Boby Chemmanur has no connection with Chemmanur Nidhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.