12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്; പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കനത്ത നഷ്ടം നേരിട്ട​തോടെ നാലിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി എജ്യൂക്കേഷണൽ കമ്പനി ബൈജൂസ്. 12,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ബിസിനസ് വെബ്സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് ഡോട്.കോം ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ആറ് മാസത്തിനിടെ 2500 ജീവനക്കാരെ കുറക്കുമെന്നായിരുന്നു കമ്പനി ഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും അറിയിച്ചിരുന്നത്. എന്നാൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് ബൈജൂസ് കടന്നത്.

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്.

ഓഫ് ലൈന്‍ ട്യൂഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പതിനായിരം അധ്യാപകരെ റിക്രൂട്ട് ചെയ്യാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവിൽ 20,000 അധ്യാപകർ കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്നുണ്ട്.

Tags:    
News Summary - Byju’s, the Indian edtech company has decided to lay off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.