ഇനി സി.എൻ.ജി. ഉപഭോക്താക്കൾക്കും കടുപ്പം . പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിന് പിന്നാലെ സമ്മർദിത പ്രകൃതിവാതകത്തിനും വിലക്കയറ്റം. ഒരുകിലോയ്ക്ക് 4 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത് . ഇതോടെ ഒറ്റ ദിവസം കൊണ്ട് 87 ൽ നിന്നും 91 രൂപയായി സി.എൻ.ജിയുടെ വിലകടന്നു .
4 മാസത്തിനുള്ളിൽ 16 രൂപയാണ് വർധിച്ചത് . ഇതോടെ ഓട്ടോറിക്ഷക്കാർ പ്രതിസന്ധിയിലായി .ഒരു വർഷം മുമ്പ് വരെ സമ്മർദിത പ്രകൃതിവാതകത്തിനു കിലോയ്ക്ക് 65 രൂപയായിരുന്നു വില . കഴിഞ്ഞ ഏപ്രിലിൽ അത് 75 രൂപയായി വർധിച്ചു .പിന്നെയും വർദ്ധനവ് ഉണ്ടായി കിലോയ്ക്ക് 82 ,84 ,87 എന്നിങ്ങനെ വർധിച്ചു വന്നു ഒടുവിലാണ് കിലോയ്ക്ക് 91 രൂപയിൽ എത്തിനിൽക്കുന്നത്.
അടിക്കടിയുള്ള വിലക്കയറ്റം ഉപഭോതാക്കളെ സമ്മർദ്ദത്തിലാക്കി . അന്താരാഷ്ട്ര വിപണിയിൽ 15 ൽ നിന്നും 55 ഡോളർ ആയതാണ് വില വർധനക്ക് കാരണമായതെന്ന് അധികൃതർ പറയുന്നു. അതേസമയം വില കൂടിയെങ്കിലും നിലവിൽ ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ അദാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.