ന്യൂഡൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 91.50 രൂപ കുറയും. അന്താരാഷ്ട്ര വില കുറഞ്ഞതിനെ തുടർന്നാണിത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,976.50 രൂപയിൽനിന്ന് 1,885 രൂപയായി. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വില കുറച്ചിട്ടില്ല. 14.2 കിലോ സിലിണ്ടറിന് 1,053 രൂപ തുടരും.
ഗാർഹിക പാചകവാതക വില നേരത്തെതന്നെ കുറവാണെന്നും അന്താരാഷ്ട്ര വിലയിലെ കുറവോടെ ഇപ്പോഴാണ് ഗാർഹിക സിലിണ്ടർ വിൽപനയിലെ നഷ്ടം ഇല്ലാതായതെന്നുമാണ് കമ്പനികളുടെ വാദം.
വാണിജ്യ-ഗാർഹിക സിലിണ്ടർ വിലകളിലെ വലിയ വ്യത്യാസം കാരണം ഗാർഹിക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ ഗാർഹിക സിലിണ്ടറുകൾ അനുവദിക്കുന്നതിന് നിയന്ത്രണം വരുത്തിയിട്ടുണ്ട്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് 15 ദിവസത്തിനുള്ളിൽ ഒരു സിലിണ്ടറായി റീഫിൽ പരിമിതപ്പെടുത്തി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവയും ഇത് പിന്തുടരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.