മുംബൈ: ടാറ്റാ സൺസ് ചെയർമാൻ പദവി ഏറ്റെടുക്കുന്നതിനുമുമ്പ് ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായിരുന്നു സൈറസ് മിസ്ത്രി. 1991 ൽ കുടുംബ ബിസിനസിൽ കടന്നുവന്ന സൈറസ്, പല്ലോൻജി ഗ്രൂപ്പിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചു. 1994 ലായിരുന്നു ഗ്രൂപ്പിന് കീഴിലെ നിർമാണ കമ്പനി മാനേജിങ് ഡയറക്ടറായത്. രണ്ടു ദശകത്തിനുള്ളിൽ വലിയ എൻജിനീയറിങ് പദ്ധതികളേറ്റെടുത്തു. ഈ കാലയളവിൽ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ആസ്തി 20 മില്യൺ യു.എസ് ഡോളറിൽനിന്ന് 1.5 ബില്യൺ യു.എസ് ഡോളറായി വളർന്നു. മിഡിലീസ്റ്റിലും ആഫ്രിക്കയിലും നിരവധി കൺസ്ട്രക്ഷൻ പ്രോജക്ടുകൾ കമ്പനി ഏറ്റെടുത്തു.
ഏറ്റവും ഉയരമുള്ള റെസിഡൻഷ്യൽ ടവർ, നീളമേറിയ റെയിൽവേ പാലം തുടങ്ങിയവ നിർമിച്ച് ഗ്രൂപ് വ്യവസായ വൃത്തങ്ങളിൽ ശ്രദ്ധനേടിയതും ഇക്കാലത്താണ്. ലണ്ടൻ ഇംപീരിയൽ കോളജിൽനിന്നാണ് സൈറസ് സിവിൽ എൻജിനീയറിങ് ബിരുദം നേടിയിരുന്നത്. അമ്മ ഐറിഷ് പൗര ആയിരുന്നതിനാൽ സൈറസും ഐറിഷ് പൗരത്വം സ്വീകരിച്ചു.
ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നേകാലോടെയാണ് അദ്ദേഹം അപകടത്തിൽ പെട്ടത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉദ്വാഡയിൽ ബിൻഷായുടെയും ഡാരിയസിന്റെയും പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ലണ്ടൻ സർവകലാശാലയിൽ ഉപരിപഠനം കഴിഞ്ഞ് 1991ൽ കുടുംബ കമ്പനിയിൽ ഡയറക്ടറായാണ് വ്യവസായലോകത്തേക്ക് എത്തിയത്. സൈറസ് മിസ്ത്രിക്ക് ഐറിഷ് പൗരത്വമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.