വാഷിങ്ടൺ: 1930ലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ് കോവിഡ് പ്രതിസന്ധിമൂലം ലോകം നേരിടുന്നതെന്ന് ലോകബാങ്ക് പ്രസിഡൻറ ഡേവിഡ് മാൽപാസ്. കോവിഡ് നിരവധി ദരിദ്ര, വികസിത രാജ്യങ്ങൾക്ക് മഹാദുരന്തമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി രാജ്യങ്ങളുടെ കടം കുത്തനെ ഉയരുകയും സമ്പദ്വ്യവസ്ഥ തകരുകയും ചെയ്യും. ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധി വിലയിരുത്തുന്നതിനായി ലോകബാങ്കിെൻറയും അന്താരാഷ്ട്ര നാണ്യനിധിയുടെയും മീറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാന്ദ്യം ആഴത്തിലുള്ളതാണ്. മഹാമാന്ദ്യത്തിന് സമം. ലോകം 'കെ' ആകൃതിയിലുള്ള തിരിച്ചുവരവിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കുന്നതിനായി പദ്ധതികൾ തയാറാക്കുകയും വിപണിയെ പിടിച്ചുയർത്തുകയും ചെയ്യും. വർക് ഫ്രം ഹോം പോലെയുള്ളവ പ്രോത്സാഹിപ്പിച്ച് ജോലി സുരക്ഷ ഉറപ്പാക്കും.
എന്നാൽ വികസ്വര, ദരിദ്ര രാജ്യങ്ങളിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും സാമൂഹ്യ സുരക്ഷിത പദ്ധതികളെ ആശ്രയിക്കുകയും ചെയ്യും. ഇവിടങ്ങളിൽ വരുമാനം കുറയും. ഇത് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാകും തള്ളിയിടുക. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ പദ്ധതികൾക്കാകും ലോകബാങ്ക് കൂടുതൽ ഉൗന്നൽ നൽകുകയെന്നും മാൽപാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.