ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിൽ ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഹൈകോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. എന്നാൽ ഗൂഢാലോചനയുടെ സൂത്രധാര ചിത്ര രാമകൃഷ്ണനാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യത്തെ എതിർത്തു.
2009 മുതൽ 2017 വരെ കാലയളവിൽ എൻ.എസ്.ഇ സി.ഇ.ഒ രവി നരെയ്ൻ, ചിത്ര രാമകൃഷ്ണ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രവി വാരണാസി, മഹേഷ് ഹൽദിപുൽ എന്നിവർ ചേർന്ന് എൻ.എസ്.ഇ ജീവനക്കാരുടെ ഫോൺ ചോർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം.
ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തിട്ടില്ലെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ വരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്ര ജാമ്യത്തിന് അപേക്ഷിച്ചത്. ചിത്രക്ക് ജാമ്യം നൽകാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
2009ലാണ് ചിത്ര രാമകൃഷ്ണൻ എൻ.എസ്.ഇയിൽ എം.ഡിയായത്. 2013 മാർച്ച് 31 വരെ സ്ഥാനത്ത് തുടർന്നു. 2013 ഏപ്രിൽ ഒന്നിന് എം.ഡി- സി.ഇ.ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2016 ഡിസംബറിൽ അവരുടെ കാലാവധി അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.