വാഷിങ്ടൺ: ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ. റോയിട്ടേഴ്സാണ് എൽ സാൽവദോർ ബിറ്റ്കോയിന് അംഗീകാരം നൽകിയ വിവരം പുറത്ത് വിട്ടത്. ഇതിനായി കൊണ്ടുവന്ന നിയമത്തിന് രാജ്യത്തെ നിയമസഭാംഗങ്ങൾ അംഗീകാരം നൽകി. പ്രസിഡൻറ് നയീബ് ബുക്ക്ലെയാണ് നിയമം കൊണ്ടു വന്നത്.
ക്രിപ്റ്റോകറൻസി എത്തുന്നത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് നയീബ് ബുക്ക്ലെ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന എൽ സാൽവദോർ പൗരൻമാർക്ക് ഇനി ബിറ്റ്കോയിനിലൂടെ നാട്ടിലേക്ക് പണമയക്കാമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം, ടൂറിസം, നൂതന ആശയങ്ങൾ, സാമ്പത്തിക വികസനം എന്നിവ ബിറ്റ്കോയിൻ കൊണ്ടുണ്ടാകും. 90 ദിവസത്തിനകം നിയമം നടപ്പിലാക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.
വികേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ഒരാൾക്ക് മറ്റൊരാൾക്ക് എളുപ്പത്തിൽ ബിറ്റ്കോയിൻ കൈമാറാം. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിറ്റ്കോയിെൻറ പ്രവർത്തനം. ഏകദേശം 27 ലക്ഷം രൂപയാണ് ബിറ്റ്കോയിെൻറ ഇപ്പോഴത്തെ മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.