ന്യൂഡല്‍ഹി: ഗോതമ്പ് സംഭരണത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കയറ്റുമതി നിരോധനത്തിലേക്ക് നയിച്ചതെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ പി. സായ്നാഥ്.
കര്‍ഷകരില്‍ നിന്ന് ന്യായമായ നിരക്കില്‍ ഗോതമ്പ് സംഭരിച്ച് സബ്‌സിഡി ഏർപ്പെടുത്തി ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കാര്‍ഷിക മേഖല കൂടുതല്‍ സ്വകാര്യവത്കരിക്കലാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൂടുതല്‍ വ്യക്തമാണെന്നും സായ്‌നാഥ് പറഞ്ഞു. ഡല്‍ഹി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനില്‍ നടന്ന കര്‍ഷക തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസംബറില്‍ പുറത്തിറങ്ങിയ അസമത്വ സൂചിക അനുസരിച്ച് രാജ്യത്തുള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം ഭയാനകമായ രീതിയില്‍ വര്‍ധിക്കുകയാണ്. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 25 ശതമാനവും കേന്ദ്രസര്‍ക്കാറിന്‍റെ സുഹൃത്തുക്കളായ മുതലാളിമാരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായിട്ടില്ലാത്തവര്‍ സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം ആഘോഷിക്കാനുള്ള തത്രപ്പാടിലാണെന്നും സായ്നാഥ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.