representational image

ക്രൂഡ്​ ഓയിൽ വില താഴു​േമ്പാഴും കൊള്ള തുടരുന്നു; ഇന്ധന വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പൊതുജനത്തിന്‍റെ നടുവൊടിച്ച്​ ഇന്ധന വിലവർധനവ്​ തുടരുന്നു. പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസൽ ലിറ്ററിന്​ 17 പൈസയുമാണ്​ വർധിപ്പിച്ചത്​.

അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില കുറയു​േമ്പാഴാണ്​ ഇന്ത്യയിൽ ഇന്ധന വില റോക്കറ്റ്​ പോലെ കുതിക്കുന്നത്​. ക്രൂഡ്​ ഓയിൽ വിലയിൽ മൂന്ന്​ ദിവസത്തിനിടെ രണ്ട്​ ശതമാനം ഇടിവുണ്ടായിട്ടുണ്ട്​.

തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട്ട്​ പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി​ വില. കൊച്ചിയില്‍ പെട്രോളിന്​ 101.76 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില.

Tags:    
News Summary - fuel price hike in india despite crude oil price decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.