ന്യൂഡൽഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനെത്തുടർന്ന് തകർന്നടിഞ്ഞ അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിൽപന (എഫ്.പി.ഒ) നേട്ടമാക്കാൻ കഴിഞ്ഞത് ഇന്ത്യയിലെ രണ്ട് വൻകിടക്കാരുടെ ഐക്യദാർഢ്യം മൂലമെന്ന് റിപ്പോർട്ട്.
ആശങ്കകളെ മറികടന്ന് അദാനി എന്റർപ്രൈസസ് ലക്ഷ്യമിട്ട 20,000 കോടിയും സമാഹരിച്ച് തുടർ ഓഹരി വിൽപന വിജയകരമായി പൂർത്തിയാക്കിയിരുന്നു. സജ്ജൻ ജിൻഡാലും സുനിൽ മിത്തലുമാണ് തുടർ ഓഹരി വിൽപനയിൽ അദാനിയെ പിന്തുണച്ചത്. ഇവരുടെ വ്യക്തിതല നിക്ഷേപമാണുണ്ടായത്. സജ്ജൻ ജിൻഡാലും സുനിൽ മിത്തലും യഥാക്രമം നേതൃത്വം നൽകുന്ന ജെ.എസ്.ഡബ്ല്യു സ്റ്റീൽ ലിമിറ്റഡോ ഭാരതി എയർടെൽ ലിമിറ്റഡോ വഴിയുള്ള ഇടപെടലുണ്ടായില്ല.
ഇരുവരുടെയും ഇടപെടൽ സംബന്ധിച്ച് ബിസിനസ് പത്രമായ ‘ബിസിനസ് സ്റ്റാന്റേഡ്’ റിപ്പോർട്ടുണ്ട്. എന്നാൽ, രണ്ടുപേരുടെയും പ്രതിനിധികളോ അദാനി ഗ്രൂപ്പോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
4.55 കോടി ഓഹരികളാണ് എഫ്.പി.ഒയിൽ അദാനി ഗ്രൂപ് ലക്ഷ്യമിട്ടതെങ്കിലും 4.62 കോടി ഓഹരികൾക്ക് ആവശ്യക്കാരുണ്ടായിരുന്നു.
ന്യൂഡൽഹി: അദാനി ഗ്രൂപ് കമ്പനികൾക്കെതിരെ ഉയർന്ന കള്ളപ്പണ, തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചും ഓഹരി വിലത്തകർച്ചയെക്കുറിച്ചും പ്രതികരിക്കാൻ തയാറാകാതെ കേന്ദ്രസർക്കാർ. ഏതെങ്കിലും ഒരു കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളോട് സർക്കാർ പ്രതികരിക്കില്ലെന്ന് ബജറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേഥ് പറഞ്ഞു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.