ഗീത ഗോപിനാഥ്​ ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ സ്​ഥാനത്തേക്ക്​

വാഷിങ്​ടൺ: മലയാളി സാമ്പത്തിക വിദഗ്​ധ ഗീത ഗോപിനാഥ്​ അന്താരാഷ്​ട്ര നാണയ നിധിയുടെ (ഐ.എം.എഫ്​) ഫസ്​റ്റ്​ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ സ്​ഥാനത്തേക്ക്​. നിലവിൽ ഈ ചുമതല വഹിക്കുന്ന ജെഫ്രി ഒകമോ​േട്ടാ അടുത്ത വർഷം ആദ്യം ഒഴിയുന്ന മുറയ്​ക്ക്​ ഗീത ഗോപിനാഥ്​ ചുമത​ലയേൽക്കുമെന്ന്​ ഐ.എം.എഫ്​ എം.ഡി ക്രിസ്​റ്റലിന ജോർജീവ അറിയിച്ചു.

​ഇതാദ്യമായാണ്​ ​ഐ.എം.എഫി​‍െൻറ സമുന്നതമായ രണ്ടുപദവികളിൽ ഒരേ സമയം വനിതകൾ എത്തുന്നത്​. നിലവിൽ ഐ.എം.എഫി​‍െൻറ ചീഫ്​ ഇകണോമിസ്​റ്റാണ്​ 49 കാരിയായ ഗീത. ഈ പദവയിലെത്തിയ ആദ്യ വനിതയുമാണ്​. 2018 ഒക്​ടോബറിൽ ഈ ചുമതലയിലേക്ക്​ വന്ന ഗീത അടുത്ത ജനുവരിയിൽ ത​‍െൻറ മാതൃസ്​ഥാപനമായ ഹാർവാഡ്​ സർവകലാശാലയിലേക്ക്​ മടങ്ങേണ്ടതായിരുന്നു. ഹാർവാഡ്​ ഇകണോമിക്​സ്​, ഇൻറർനാഷനൽ സ്​റ്റഡീസ്​ പ്രഫസറാണ്​.

കണ്ണൂർ സ്വദേശിയായ ടി.വി ഗോപിനാഥി​‍െൻറയും വിജയലക്ഷ്​മിയുടെയും മകളായ ഗീത ഇടക്കാലത്ത്​ മുഖ്യമന്ത്രി പിണറായി വിജയ​‍െൻറ സാമ്പത്തിക ഉപദേഷ്​ടാവുമായിരുന്നു.

ഇന്ത്യയിലാണ്​ ജനിച്ചതെങ്കിലും യു.എസ്​ പൗരത്വമാണുള്ളത്​​. ഡൽഹിയിലെ ശ്രീറാം കോളജിൽനിന്നാണ് ബി.എ ഇക്കണോമിക്സ്​ ഓണേഴ്സ്​ ബിരുദം നേടിയത്. ഡൽഹി സ്​കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തരബിരുദം. പ്രിൻസ്​റ്റൺ സർവകലാശാലയിൽനിന്നാണ് പി.എച്ച്ഡി. നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തികനയങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

മോദി സർക്കാറി​െൻറ നോട്ട്​ നിരോധനത്തെ വിമർശിച്ച ഗീത ജി.​എ​സ്.​ടി​, ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണം എ​ടു​ത്തു​ക​ളയൽ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​ം എന്നിവയെ അ​നു​കൂ​ലി​ക്കുന്നു.

2019 ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം നൽകി ഇന്ത്യ അവരെ ആദരിച്ചിരുന്നു. ഇഖ്​ബാൽ സിങ്​ ധലിവാലാണ്​ ഭർത്താവ്​. മകൻ രോഹിൽ.

Tags:    
News Summary - gita gopinath to take new role at IMF as first deputy managing director.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.