ബംഗളൂരു: 2023ൽ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാൻ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. സി.എൻ.ബി.സി-ടി.വി 18ന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം. തൊഴിൽ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യൻ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാൻ സഹായിച്ചു.
നമുക്ക് സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുറോപ്പ് റഷ്യൻ എണ്ണയിലും പ്രകൃതി വാതകത്തിലുമുള്ള ആശ്രയത്വം അതിവേഗം ഒഴിവാക്കി. ചൈന വളർച്ചക്കായി കൂടുതൽ പ്രേരണ നൽകുന്നു. 15 ശതമാനം വളർച്ചയോടെ ഇന്ത്യയും മികച്ച സ്ഥാനത്താണെന്നും ജോർജിയേവ പറഞ്ഞു. അതേസമയം, 2023 വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഘടനാപരമായ പരിഷ്കാരങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകണം. എല്ലാവരേയും ഉൾക്കൊള്ളുന്ന നയം പിന്തുടരണം. സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുകയും വേണം. തുർക്കിയിലും സിറയിലുമുണ്ടായ ഭൂകമ്പം പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ കരുതിയിരിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുന്നുണ്ടെന്നും ജോർജിയേവ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.