സ്വർണത്തിന്​ 400 രൂപ കുറഞ്ഞു

​കോഴിക്കോട്​​: സ്വർണത്തിന്​ പവന്​ 400 രൂപ കുറഞ്ഞ്​ 38,000 രൂപയായി. ഗ്രാമിന്​ 4750 രൂപയാണ്​ വില.

തിങ്കളാഴ്​ച ഗ്രാമിന്​ രണ്ടുതവണയായി 70 വർധിച്ച് 4760 രൂപയും പവന്​ 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വർധിച്ച്​ 4800 രൂപയും പവൻ 38,400 രൂപയുമായി. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

കഴിഞ്ഞ ആഗസ്​ത്​ ഏഴിനാണ്​ സ്വർണവില സർവകാല റെക്കോർഡിട്ടത്​. ഗ്രാമിന്​ 5250 രൂപയും പവന്​ 42,000 രൂപയുമായിരുന്നു വില. പിന്നീടിങ്ങോട്ട്​ ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയായിരുന്നു.

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.