ന്യൂഡൽഹി: രാജ്യത്തെ നാല് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുള്ള നിർദേശം ഉന്നത ഉദ്യോഗസ്ഥർക്ക് മോദി നൽകിയെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പഞ്ചാബ്&സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുകോ ബാങ്ക്്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വിൽപനയാണ് വേഗത്തിൽ നടക്കുക. ഈ ബാങ്കുകളിലെ ഭൂരിപക്ഷം ഓഹരികളും കേന്ദ്രസർക്കാറിൻെറ കൈയിലാണ്.
റോയിട്ടേഴ്സിൻെറ വാർത്തയനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യമാവശ്യപ്പെട്ട് ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. കോവിഡ് മൂലം നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായതോടെ ബജറ്റ് ചെലവുകൾ കണ്ടെത്തുന്നതിനാണ് പൊതുമേഖല സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും ഓഹരി വിൽക്കുന്നത്. ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇത് വേഗത്തിലാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻെറ നിർദേശം.
പ്രധാനമന്ത്രിയുടെ ഓഫീസോ ബാങ്കുകളോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാർത്തകളും വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.