ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവ് മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ഫ്ലെക്സ് ഫ്യുവലുമായി കേന്ദ്രസർക്കാർ. ഫ്ലെക്സ് ഇന്ധനം ഉപയോഗിക്കുന്ന വാഹന എൻജിനുകൾ നിർമിക്കാൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. സുപ്രീംകോടതിയിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കുന്നത്.
പെട്രോളിനും ഡീസലിനുമൊപ്പം എഥനോൾ ചേർത്ത ഇന്ധനവും കൂടി ഉപയോഗിക്കാൻ കഴിയുന്ന എൻജിനുകൾ വികസിപ്പിക്കാനാണ് കേന്ദ്രസർക്കാർ വാഹനനിർമ്മാതാക്കളോട് ആവശ്യപ്പെടുന്നത്. ബ്രസീൽ, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
എഥനോൾ സമ്പദ്വ്യവസ്ഥ നിർമ്മിക്കാനാണ് സർക്കാറിന്‍റെ ശ്രമമെന്ന് ഗഡ്കരി പറഞ്ഞു. എല്ലാ വാഹനനിർമ്മാതാക്കളോടും ഫ്ലെക്സ് ഫ്യുവൽ എൻജിനുകൾ നിർമ്മിക്കാൻ ആവശ്യപ്പെടും. സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും തീരുമാനമുണ്ടാകുന്ന മുറക്ക് ഇക്കാര്യത്തിൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.