എച്ച്‌.യു.ഐ.ഡി ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവെക്കണം; കേന്ദ്ര വാണിജ്യ മന്ത്രിക്ക് നിവേദനം നൽകി


ന്യൂഡൽഹി: സ്വർണാഭരണങ്ങളിൽ ആറക്ക എച്ച്‌.യു.ഐ.ഡി ബി.ഐ.എസ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവെക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകി. എം.പിമാരായ ബെന്നി ബഹ്നാൻ, ഇ.ടി മുഹമ്മദ് ബഷീർ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് പ്രസിഡന്‍റ് ഷാജു ചിറയത്ത്, ജനറൽ സെക്രട്ടറി പി.എം റഫീഖ്, വൈസ് പ്രസിഡന്റ് പി.ജെ ജോഷി എന്നിവരാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ടത്.

പുതിയ ഹാൾമാർക്കിങ് ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കുന്നത് സ്വർണാഭരണ വിൽപനമേഖലയിൽ സങ്കീർണ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിനാൽ കാലാവധി നീട്ടി നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - HUID hallmarking should be postponed; A petition was submitted to the Union Commerce Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.