സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി: തീരുമാനം നീട്ടണമെന്ന ഹരജിയിൽ കേന്ദ്രത്തിന്‍റെ വിശദീകരണം തേടി

കൊച്ചി: ഏപ്രിൽ ഒന്നുമുതൽ സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക് ഐഡന്‍റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിർബന്ധമാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടി വെക്കാനാവുമോയെന്ന കാര്യത്തിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടി. ഈ ആവശ്യമുന്നയിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന 27ന് മുമ്പ് വിശദീകരണം നൽകാനാണ് നിർദേശം.

നാലക്കമോ ആറക്കമോ വരുന്ന ഹാൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം അവസാനിപ്പിക്കാനെന്ന പേരിലാണ് കേന്ദ്രസർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നത്. മാർച്ച് 31നുശേഷം എച്ച്.യു.ഐ.ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനോ വാങ്ങാനോ അനുമതിയുണ്ടാവില്ല. ധിറുതി പിടിച്ച് തീരുമാനം നടപ്പാക്കുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ സാവകാശം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - HUID on gold jewellery: Center's explanation sought in the petition to extend the decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.