ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയിലേക്ക് പുതിയ അധ്യായങ്ങൾ രചിച്ചുകൊണ്ടായിരുന്നു മൂന്ന് ദിവസം നീണ്ട പ്രഥമ ഖത്തർ സാമ്പത്തിക ഫോറം (ക്യു.ഇ.എഫ്) കഴിഞ്ഞ ദിവസം അവസാനിച്ചത്. പൂർണമായും ഒാൺലൈൻ വഴി നടന്ന സാമ്പത്തിക ഫോറത്തിൽ നിരവധി സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രത്തലവന്മാരും ഭരണാധികാരികളും പങ്കെടുത്തിരുന്നു.
സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കവേ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനി മിഡിൽ ഇൗസ്റ്റുമായുള്ള തെൻറ ആത്മബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താൻ പിറന്നത് യെമനിലാണെന്നും അംബാനി വെളിപ്പെടുത്തുകയുണ്ടായി. 'എെൻറ പിതാവ് അദ്ദേഹത്തിെൻറ ചെറുപ്പകാലത്ത് യെമനിലേക്ക് വന്നതിനാൽ ഞാൻ പിറന്നത് യമനിലായിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അറബി രക്തമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു... എല്ലാ അറബ് രാജ്യങ്ങളുമായുമുള്ള ബന്ധം ഞങ്ങൾ ഏറ്റവും മൂല്യമേറിയതായി കണക്കാക്കുന്നു. -അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡാനന്തര ലോകത്തെ ആഗോള സാമ്പത്തിക മേഖലയുടെ ഭാവിയിലൂന്നിക്കൊണ്ടുള്ള ഫോറത്തിെൻറ ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയായിരുന്നു നിർവഹിച്ചത്. വലിയ ആഗോള പ്രാതിനിധ്യത്തിൽ മേഖലയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടിയായാണ് ഖത്തർ സാമ്പത്തിക ഫോറം വിശേഷിപ്പിക്കപ്പെട്ടത്.
'ആധുനിക സാങ്കേതികവിദ്യ', 'സുസ്ഥിര ലോകം', 'വിപണിയും നിക്ഷേപവും', 'അധികാരവും വ്യാപാരവും', 'മാറുന്ന ഉപഭോക്താവ്', 'എല്ലാം ഉൾക്കൊള്ളുന്ന ലോകം' തുടങ്ങി ആറ് പ്രധാന വിഷയങ്ങൾ മൂന്ന് ദിവസം നീണ്ട ഫോറത്തിൽ ചർച്ച ചെയ്യുകയും വിശകലനം നടത്തുകയും ചെയ്തിരുന്നു. 2022ലെ ഖത്തർ ലോകകപ്പ് അടക്കമുള്ള രാജ്യത്തെ വമ്പൻ പദ്ധതികളുടെ പുരോഗതിയും ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.