ബംഗളൂരു: സാറ്റ്ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്പ നൽകാൻ ഐ.സി.ഐ.സി.ഐ ബാങ്ക്. കർഷകരിൽ എത്ര പേർ വായ്പക്ക് അർഹരാണെന്ന് അവരുടെ ഭൂമിയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെ കണ്ടെത്താനാണ് ബാങ്ക് ഒരുങ്ങുന്നത്. ഇതിലൂടെ വായ്പ അപേക്ഷകളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ.
ഉത്തരേന്ത്യയിൽ 500 ഗ്രാമങ്ങളുടെ സർവേ ബാങ്ക് പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നാമതൊരു കമ്പനിയുടെ സഹായത്തോടെയാണ് സർവേ പൂർത്തിയാക്കിയത്. 63,000 ഗ്രാമങ്ങളുടെ സർവേ പൂർത്തിയാക്കാനാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ലക്ഷ്യമിടുന്നത്.
നിലവിൽ ബാങ്ക് ഉദ്യോഗസ്ഥർ ഗ്രാമീണ മേഖലകളിലെത്തി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കാർഷിക വായ്പകൾ അനുവദിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇത് ഒഴിവാക്കാനാകും. കർഷകരുടെ ഭൂമി,കൃഷി ചെയ്യുന്ന വിള, ജലസേചന സൗകര്യങ്ങൾ എന്നിവയെല്ലാം സാറ്റ്ലെറ്റ് ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.