യു.കെയിലും കാനഡയിലും അടക്കം വിദേശ രാജ്യങ്ങളലെ മികച്ച സർവകലാശാലകളിലേക്ക് കൊച്ചു കേരളത്തിൽ നിന്നും ഒരു വർഷം പഠിക്കാനായി പോകുന്നത് ശരാശരി 25,000 മുതൽ 30,000 വിദ്യാർഥികളാണ്. മുമ്പ് പണമുള്ളവർക്ക് മാത്രം നടക്കുന്ന കാര്യമെന്ന് കരുതിയിരുന്നതാണിത്. എന്നാൽ ഇച്ഛാശക്തിയും താൽപര്യവുമുണ്ടെങ്കിൽ ലോകോത്തര വിദേശ സർവകലാശാലകളിൽ പോയി പഠിക്കാനും പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനും ശേഷം സ്ഥിരം വിസയിൽ ആ രാജ്യത്ത് തങ്ങി തൊഴിൽ ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാനും വഴികളേറെയായി.

എഡ്റൂട്ട്സ് സി.ഇ.ഒ മുഹമ്മദ് മുസ്തഫ കൂരി

ഇന്ത്യയിലെ സർവകലാശാലകളെ അപേക്ഷിച്ച് ഉയർന്ന റാങ്കിങ് നിലവാരത്തിലുളള സർവകലാശാലകളിലെത്തി പഠിക്കാനാണ് അവസരം. കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുകയാണ് പെരിന്തൽമണ്ണ ആരംഭിച്ച് കേരളത്തിലെ പ്രധാന നഗരങ്ങളിൽ ബ്രാഞ്ചുകളുള്ള എഡ്റൂട്ട്സ് എന്ന സ്ഥാപനം. എഡ്റൂട്ട്സ് ഫെബ്രുവരി 18 ന് കൊച്ചിയിൽ വിദേശപഠനത്തി െൻറ പുതിയ വഴികൾ തുറന്ന് ഒാവർസീസ് എജുക്കേഷൻ എക്സ്പോ നടത്തുകയാണ്. വിദേശ സർവകലാശാലകളിലെ പഠനത്തി െൻറ സാധ്യതകളെക്കുറിച്ച് എഡ്റൂട്സ് സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് മുസ്തഫ കൂരി 'മാധ്യമ'വുമായി സംസാരിക്കുന്നു.

എന്താണ് എഡ്റൂട്ട്സിന്‍റെ ലക്ഷ്യം ‍?

വിദേശ രാജ്യങ്ങളിൽ മികച്ച സർവകലാശാലകളിൽ പഠിച്ച് വിദ്യാഭ്യാസം നേടാൻ ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുകയാണ് എഡ്റൂട്ട്സ്. പെരിന്തൽമണ്ണയിൽ ആരംഭിച്ച സ്ഥാപനം പത്തിടത്ത് ഒാഫീസുകൾ തുറന്നിട്ടുണ്ട്. അടുത്തുതന്നെ കോയമ്പത്തൂരിലും തിരുവനന്തപുരത്തും ഒാഫീസ് തുറക്കും. ബംഗ്ലൂരുവിലോ ചെന്നൈയിലോ ഒരു മികച്ച സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാനുള്ള ചെലവിനേക്കാൾ അൽപം കൂടി പണം മുടക്കിയാൽ വിദേശ സർവകലാശാലകളിൽ പോയി പഠിക്കാം. താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റമില്ല. എട്ടുലക്ഷം മുതൽ 12 ലക്ഷം വരെ എം.ബി.എ കോഴ്സിന് ബംഗ്ലൂരുവിൽ പഠിക്കാൻ ചെലവു വന്നേക്കും.

ഇതിനോടൊപ്പം രണ്ടോ മൂന്നോ ലക്ഷം കൂടി മുടക്കിയാൽ ഈ പഠനം യു.കെയിലോ കാനഡയിലോ ലോകോത്തര സർവകലാശാലയിലാക്കാം. നാട്ടിലാണെങ്കിൽ വീട്ടുകാരെ ആശ്രയിക്കണം. വിദേശത്താണെങ്കിൽ പാർട്ട് ടൈം തൊഴിലിനും പഠനത്തോടൊപ്പം അവസരമുണ്ട്. ലോകത്തെ തന്നെ മികച്ച റാങ്കുള്ള സർവകലാശാലയിൽ പഠിക്കുന്നതോടൊപ്പം മികച്ച രീതിയിൽ ഭാഷാപ്രാവീണ്യം നേടാം. പഠനത്തിനു ശേഷം സ്ഥിരം വിസ നേടി അവിടെ പ്രഫഷനൽ ജീവിതം ആരംഭിക്കാനും എളുപ്പമാണ്. പഠന ശേഷമുള്ള കാലയളവിൽ ജോലി ചെയ്താൽ ഫീസിനു ചെലവിട്ട തുക തിരിച്ചു പിടിക്കാം.

ഈ രംഗത്തുവന്ന മാറ്റം?

ഇംഗ്ലീഷ് സംസാരിക്കുന്ന വിദേശ രാജ്യങ്ങളിൽ പഠിക്കുന്നവരുടെ എണ്ണം മുമ്പ് തുലോംകുറവായിരുന്നത് അടുത്തകാലത്തായി വർധിച്ചു. കാനഡ, യു.കെ, അയർലൻറ്, ന്യൂസിലാൻഡ്, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കുന്നവർ കൂടി. നേരത്തെ മലബാറിൽ നിന്ന് വിദ്യാർഥികൾ കുറവായിരുന്നു. ഉത്തരേന്ത്യയിലെ പല ബ്രാൻറ് സ്ഥാപനങ്ങൾക്കും കേരളത്തിൽ ഒട്ടുമിക്ക നഗരങ്ങളിലും ഒാഫീസുണ്ട്. അത്രയേറെ വിദ്യാർഥികൾ പുറംരാജ്യങ്ങളിൽ പഠിക്കാൻ പോവുന്നു എന്നർഥം.

2013 ൽ അയ്യായിരമോ ആറായിരമോ വിദ്യാർഥികളാണ് കേരളത്തിൽ നിന്ന് വിദേശത്ത്പോയി ഒരുവർഷം പഠിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 30,000 പേർ വരെയായിരിക്കുന്നു. കഴിഞ്ഞ അക്കാദമിക വർഷത്തിൽ എഡ്റൂട്ട്സ് വഴി മാത്രം 3,000 ൽ അധികം വിദ്യാർഥികൾ പോയിട്ടുണ്ട്. അഡ്മിഷൻ, പോവാനുള്ള വിസയുടെ രേഖകൾ ശരിപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളാണിപ്പോൾ നൽകേണ്ടി വരുന്നത്. പ്ലസ് വൺ മുതൽ തന്നെ പല വിദ്യാർഥികളും ആഗ്രഹിക്കുന്ന രാജ്യവും ചേരാൻ ഉദ്ദേശിക്കുന്ന സർവകലാശാലയും നോക്കിവെക്കുകയാണ്.

പഠന മേഖല?

വിദേശരാജ്യങ്ങളിൽ മാനേജ്മെൻറ്, എൻജിനീയറിങ്, പഠനത്തിനാണ് കൂടുതൽ പേരെത്തുന്നത്. ഇംഗ്ലീഷ് ഭാഷ മുഖ്യമായി സംസാരിക്കുന്ന കാനഡ, യു.കെ, അയർലൻറ്, ന്യൂസിലാൻഡ്, ഒാസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വിദ്യാർഥികൾ വൈദ്യപഠനത്തിന് എത്തുന്നത് കുറവാണ്. അതേസമയം, ഇവിടങ്ങളിൽ മെഡിക്കൽ അനുബന്ധ പഠനത്തിന് ഇന്ത്യയിൽ നിന്നടക്കം ധാരാളമായി വിദ്യാർഥികളെത്തുന്നുണ്ട്. പോവുന്ന രാജ്യങ്ങളിലെ സാധ്യതയുള്ള കോഴ്സുകളാണ് വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നത്. കാനഡയിലേക്കാണെങ്കിൽ പൊതുവെ എൻജിനീയറിങ്, സയൻസ്, പാരാെമഡിക്കൽ, മാനേജ്മെൻറ് കോഴ്സുകളാണ് താൽപര്യപ്പെടുന്നത്. ഒാസ്ട്രേലിയയാണെങ്കിലും ഇവയോടൊപ്പം ഐ.ടി, മാനേജ്മെൻറ് കോഴ്സുകൾക്ക് കൂടുതൽ സാധ്യതയുണ്ട്.

സ്ഥിരം വിസ സൗകര്യം

യു.കെയും കാനഡയുമാണ് വിദ്യാർഥികൾ കാര്യമായി തെരഞ്ഞെടുക്കുന്ന രാജ്യങ്ങൾ. വിസ എളുപ്പത്തിൽ തരപ്പെടുന്നതും പെർമനൻറ് റസിഡൻറ്സും (പി.ആർ.) ലഭിക്കാൻ സൗകര്യവുമുണ്ട്. കാനഡയിലാണ് പെർമെനൻറ് റസിഡൻറസിന് സാധ്യത കൂടുതലുള്ളത്. യു.കെ, അയർലൻറ്, ഒാസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും സ്റ്റേബാക്ക് സൗകര്യം ലഭിക്കും.

ഇത്തരം നടപടികളെല്ലാം മുമ്പത്തേതിൽ നിന്ന് അപേക്ഷിച്ച് എളുപ്പമാണ്. പഠനത്തിന് പോയാലും പഠനം കൂടി കഴിഞ്ഞ് ജീവിതം സുരക്ഷിതമാക്കലാണ് പലരുടെയും ലക്ഷ്യം. പഠനം കഴിഞ്ഞാൽ യു.കെയിലും അയർലൻറിലും രണ്ടുവർഷം തങ്ങാം. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം സൗകര്യങ്ങളുണ്ട്. വിദേശ സർവകലാശാലകളിൽ നിന്ന് പ്രഫഷനൽ കോഴ്സ് പൂർത്തിയാക്കി രണ്ടു വർഷത്തെ എക്സ്പീരിയൻസ് കൂടി ഉണ്ടെങ്കിൽ സ്വദേത്തും മികച്ച സാധ്യതയാണ്. ലോകത്ത് വിവിധ രാജ്യങ്ങളിൽ വേരുകളുള്ള മൾട്ടിനാഷണൽ കമ്പനികൾ തേടുന്നതും ഇത്തരം ഉദ്യോഗാർഥികളെയാണ്.

വിദേശ പഠനത്തിന്‍റെ ആദ്യ നടപടികൾ

കേരളത്തിലേതിനേക്കാൾ ഗുജ്റാത്ത്, പഞ്ചാബ്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ വിദേശത്തുപോവുന്നുണ്ട്. താൽപര്യപൂർവം എത്തുന്ന വിദ്യാർഥികൾക്ക് ആദ്യം വിദേശത്തെ സാധ്യതകളും ഒാരോ രാജ്യങ്ങളെയും സംബന്ധിച്ചും അവിടങ്ങളിലെ സർവകലാശാലകളെക്കുറിച്ചും ധാരണ നൽകും. അതിൽനിന്ന് രാജ്യവും പഠിക്കാൻ താൽപര്യപ്പെടുന്ന സർവകലാശാലയും കോഴ്സും അന്തിമമാക്കും. വിദ്യാർഥികളുടെ അഭിരുചിയും മാർക്കും സാമ്പത്തിക സ്ഥിതിയും ഇതിൽ പ്രധാനമാണ്.

പിന്നീട് തെരഞ്ഞെടുക്കപ്പെടുന്ന യൂണിവേഴ്സിറ്റിയിലേക്ക് ഈ സ്ഥാപനത്തിൽ നിന്ന് അപേക്ഷ അയക്കും. ഒാഫർ ലറ്റർ വന്നാൽ ഫീസ് വിദ്യാർഥി നേരിട്ട് യൂണിവേഴ്സിറ്റിയിലേക്ക് അയക്കും. വിസ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടും. ഈ ഘട്ടങ്ങളിലെല്ലാം എഡ്റൂട്ട്സി െൻറ സേവനമുണ്ടാവും. വിസ ലഭിച്ചാൽ പുറപ്പെടുകയായി. സർവീസ് ചാർജ് വിദ്യാർഥികളിൽ നിന്ന് വാങ്ങാറില്ല. ആറു രാജ്യങ്ങളിൽ 400 ൽപരം സർവകലാശാലകളുമായി സ്ഥാപനത്തിന് കരാറുണ്ട്. ആ ധാരണ പ്രകാരം വിദ്യാർഥികൾക്ക് വേണ്ട സേവനം നൽകുകയാണ്.

പണച്ചെലവും വായ്പാ സൗകര്യവും

വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് വായ്പ ലഭിക്കാനുള്ള വഴികളേറെയുണ്ട്. നേരത്തെ ശരാശരി 20 ലക്ഷം വരെയാണ് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകിയിരുന്നതെങ്കിൽ ഇപ്പോൾ എത്രയാണോ കോഴ്സ് ഫീസ് അത്രയും തുക ലഭിക്കുന്ന സ്ഥിതി വന്നിട്ടുണ്ട്. ആവശ്യമുള്ള ഈട് നൽകണം. ഇതിനു പുറമെ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ തുടങ്ങിയവ വഴിയും ഒ.ബി.സി വിഭാഗങ്ങൾക്ക് അതത് സർക്കാർ വകുപ്പുകൾ വഴിയും വിദ്യാഭ്യാസ വായ്പ തരപ്പെടും. ഇംഗ്ലീഷ് സംസാരിക്കുന്ന വിദേശ രാജ്യങ്ങളിൽ പാർട്ട് ടൈം ജോലി കണ്ടെത്താൻ ബുദ്ധിമുട്ടില്ല. ഫ്രാൻസ്, ജർമനി പോലുള്ള രാജ്യങ്ങളിൽ പ്രാദേശിക ഭാഷ വലിയഘടകമാണ്. പാർട്ട് ടൈം ജോലി കണ്ടെത്തൽ വിദ്യാർഥികളുടെ ബാധ്യതയാണ്. വിദ്യാർഥിയെ സ്വതന്ത്രമാക്കൽ കൂടിയാണ് വിദേശ പഠനത്തിലൂടെ ചെയ്യുന്നത്.

പെൺകുട്ടികളുടെ വിദേശപഠനം

നോർത്ത് കേരളത്തിൽ നിന്ന് നേരത്തെ പെൺകുട്ടികൾ കുറവായിരുന്നു. ഇപ്പോൾ 35 ശതമാനം വരെ പെൺകുട്ടികളാണ്. കോഴ്സുകളുടെ സ്വഭാവമനുസരിച്ച് പഠിക്കാൻ പോവുന്നയാളുടെ ഇണയെയും കുട്ടികളെയും കൊണ്ടുപോവാനുള്ള അവസരമുണ്ട്. കൂടെയുള്ളയാൾക്ക് സ്റ്റുഡൻറ് ഡിപ്പൻറഡ് വിസയാണുണ്ടാവുക. കുട്ടികൾക്ക് 16 വയസ് വരെ സൗജന്യ വിദ്യാഭ്യാസവും ലഭിക്കും. ഭാര്യ പഠിക്കാനും ഭർത്താവ് സഹായിയായും പോവുന്നുണ്ടെങ്കിൽ ഭർത്താവിന് സ്റ്റുഡൻറ് ഡിപ്പൻറ് വിസയാണ്. ഏതെങ്കിലും പ്രഫഷനൽ യോഗ്യതയുണ്ടെങ്കിൽ തൊഴിൽ നേടിയ ശേഷം തൊഴിൽ വിസയിലേക്കും മാറുകയുമാവാം. ഇന്ത്യൻ പാസ്പോർട്ടിൽ അൺലിമിറ്റഡ് കാലപരിധി ആ രാജ്യത്ത് തങ്ങാനുള്ള അനുമതിയാണ് പി.ആർ. കാനഡയിലാണ് ഇത് കൂടുതൽ പേർക്ക് ലഭിക്കുന്നത്. ഇന്ത്യയേക്കാൾ വലുപ്പവും കുറഞ്ഞ ജനസംഖ്യാനിരക്കുമാണ് കാരണം.

മലയാളി കൂട്ടായ്മകൾ

നിലവിൽ എല്ലാ രാജ്യങ്ങളിലും ചെറുതും വലുതുമായ രൂപത്തിൽ മലയാളികളുടെ കൂട്ടായ്മകളുള്ളതിനാൽ പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് വലിയ സഹായമാണ്. വിവിധ പേരുകളിലാണ് കൂട്ടായ്മകൾ. യു.കെ, കാനഡ, ന്യൂസിലാൻഡ്, ഒാസ്ട്രേലിയ, അയർലൻറ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരത്തിൽ കൂട്ടായ്മകളുടെ സഹായങ്ങളും പിന്തുണയും ലഭിച്ച വിദ്യാർഥികളേറെയാണ്.

മെഡിക്കൽ വിദ്യാഭ്യാസ സാധ്യതകൾ

യു.കെ, കാനഡ, ന്യൂസിലാൻഡ്, ഒാസ്ട്രേലിയ, അയർലൻറ് തുടങ്ങിയ രാജ്യങ്ങളിൽ മെഡിസിൻ അനുബന്ധ പാരാമെഡിക്കൽ, സയൻസ് കോഴ്സുകൾക്ക് പോവുന്നവരേറെയാണ്. ഇവിടങ്ങളിൽ എം.ബി.ബി.എസിന് പ്രവേശന നടപടികളും ഫീസും കൂടുതലാണ്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങളിലാണ് വൈദ്യപഠനത്തിന് കൂടുതൽ പേർ പോവുന്നത്. യു.കെ.യിൽ വൈദ്യപഠനത്തിന് ചെലവു കൂടും. അഞ്ചുവർഷത്തെ കോഴ്സിന് ഒന്നര കോടിയോളം വരും.

സ്കോളർഷിപ്പിന്‍റെ വഴികൾ

വിദേശ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പുകൾക്ക് ഏറെ സാധ്യതയുണ്ട്. അപേക്ഷകരുടെ ആധിക്യവും സ്കോളർഷിപ്പുകളുടെ എണ്ണക്കുറവും പ്രതിസന്ധിയായതിനാൽ ഉറപ്പിക്കാൻ കഴിയില്ല. അപേക്ഷിച്ച് ഏറെക്കാലം കാത്തിരിക്കുമ്പോൾ വിദ്യാഥികൾക്ക് വർഷം നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ വളരെ വേഗം കിട്ടിയവരുമുണ്ട്. പി.എച്ച്.ഡി അടക്കമുള്ള റിസർച്ച് കോഴ്സുകൾക്ക് സർവകലാശാലകളിലേക്ക് വിദ്യാർഥികൾ നേരിട്ട് അപേക്ഷിക്കണം. ഇതിനുള്ള സഹായങ്ങളും അഡ്മിഷനായിക്കഴിഞ്ഞാലുള്ള മറ്റു സേവനങ്ങളും എഡ്റൂട്ട്സ് ചെയ്തു കൊടുക്കും.

വിദ്യാർഥികൾ തേടുന്ന കോഴ്സുകൾ

പ്ലസ്ടു കഴിഞ്ഞ് എത്തുന്നവർ സ്പെഷ്യലൈസ്ഡ് കോഴ്സുകളാണ് വിദേശപഠനത്തിന് കൂടുതലായി തെരഞ്ഞെടുക്കുന്നത്. എല്ലാ മേഖലകളിലെയും കോഴ്സുകൾ അന്വേഷിച്ചുവരുന്നുണ്ടെങ്കിലും ഐ.ടി, പാരാമെഡിക്കൽ, മാനേജ്മെൻറ് എൻജിനീയറിങ് മേഖലകളിൽ ഇത്തരത്തിൽ സ്പെഷ്യലൈസ്ഡ് കോഴ്സും സർവകലാശാലകളും തെരഞ്ഞെടുത്ത് പോവുന്നുണ്ട്.

ഉദാഹരണത്തിന് കംപ്യൂട്ടർ സയൻസ് എൻജിനീയറിങിന് താൽപര്യമെടുക്കുന്നവർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഗെയിം ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, സോഫ്റ്റ് വെയർ എൻജിനീയറിങ്, ഡാറ്റാ സയൻസ്, ഡാറ്റാ അനലറ്റിക്സ്, സൈബർ സെക്യരിറ്റി, ബ്ലോക്ക് ചെയിൻ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷിൻ ലേണിങ് പോലെയുള്ള കോഴ്സുകൾ എടുക്കുന്നു. ഇത്തരത്തിലുള്ള കോഴ്സുകളുടെ പ്രത്യേകകതകൾ അതത് സർവകലാശാലകളുടെ വെബ് സൈറ്റുകളിൽ നിന്ന് ആർക്കും മനസ്സിലാക്കാം.

എഡ്റൂട്ട്സിന്‍റെ പുതിയ എക്സ്പോ

വിദേശത്ത് പോയി പഠിക്കാൻ ലക്ഷ്യമിടുന്നവർക്കായി എഡ്റൂട്ട്സ് നടത്തുന്ന പുതിയ എക്സ്പോ ഫെബ്രുവരി 18 ന് കൊച്ചിയിൽ നടക്കുകയാണ്. 50 ഒാളം വിദേശയൂണിവേഴ്സിറ്റികളിലെ പ്രതിനിധികൾ പങ്കെടുക്കും. അഡ്മിഷൻ നടപടികൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാവും. മുമ്പ് പ്ലസ്ടു, ഡിഗ്രി ഫലം വന്ന ഉടനെയാണിത് നടത്താറ്. എന്നാൽ, കോഴ്സുകളെക്കുറിച്ചും സർവകലാശാലകളെക്കുറിച്ചും നേരത്തെ തന്നെ വിദ്യാർഥികൾക്ക് ധാരണ ലഭിക്കാൻ എക്സ്പോയും നേരത്തെ നടത്തുകയാണ്.

പല രാജ്യങ്ങളിലും കോഴ്സുകൾ തുടങ്ങുന്നതി െൻറ കാലപരിധിയിൽ വ്യത്യാസമുണ്ട്. ഒറ്റ സ്ഥലത്തുവെച്ച് ഇത്രയേറെ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംസാരിച്ച് അവിടങ്ങളിലെ കോഴ്സിനെക്കുറിച്ചും മറ്റും വിശദമായി അറിയാം. യു.കെ, കാനഡ, ഒാസ്ട്രേലിയ, അയർലൻറ്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ കൂടുതൽ യൂണിവേഴ്സിറ്റികളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും.

പഠനം കഴിഞ്ഞ തൊഴിൽസാധ്യത‍?

പഠനം കഴിഞ്ഞാൽ കാനഡയിലാണ് തൊഴിൽസാധ്യത കൂടുതൽ. യു.കെയിൽ 70,000 ഒാളം കമ്പനികളാണ് വിദേശത്തെ തൊഴിലാളികളെ കൊണ്ടു വരാനുള്ള അനുമതിയുള്ളവ. ആരോഗ്യമേഖലയിലും എൻജിനീയറിങ് മേഖലയിലും തൊഴിൽനൈപുണ്യം കൊണ്ട് ഇന്ത്യക്കാർക്ക് മുൻഗണനയുണ്ട്. യു.കെയിൽ 120 ഒാളം സർവകലാശാലകളിൽ 70 ഒാളം സർവകലാശാലകളിൽ മലയാളി വിദ്യാർഥികൾ പഠിക്കാനെത്തുന്നുണ്ട്.

എന്താണ് കമ്പനിയുടെ പുതിയ വഴി

പെരിന്തൽമണ്ണ, കാസർകോഡ്, കോഴിക്കോട്, കാഞ്ഞങ്ങാട്,കണ്ണൂർ, മംഗളൂരു, കൊച്ചി, കോട്ടയം, ഉൾപ്പെടെയുള്ള 12 ഒാളം നഗരങ്ങളിൽ എഡ്റൂട്ട്സിന് ഒാഫീസുകളുണ്ട്. കേരളത്തിലടക്കം ചെറിയ നഗരങ്ങളിൽ പരമാവധി ഒാഫീസുകിളിട്ട് വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യമൊരുക്കും. വിദേശപഠനത്തെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ഒട്ടേറെ സാങ്കേതിക കടമ്പകളുണ്ടെന്ന തോന്നലാണ്. ഇത് ഇല്ലാതാക്കി ഏറ്റവും എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യം.

വേണ്ടത്ര ഫണ്ടില്ലാത്തവർക്ക് പഠിക്കാൻ കഴിയുന്ന രാജ്യവും യൂണിവേഴ്സിറ്റിയും വിദ്യാർഥിയുെട കൂടി താൽപര്യം നോക്കി കണ്ടെത്തി ലക്ഷ്യത്തിലെത്തിക്കും. സാധ്യതകൾ മനസ്സിലാക്കി വിദ്യ േതടി കടലുകടന്ന് വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത മേഖലകളിൽ എത്തപ്പെട്ട ആയിരക്കണക്കിന് യുവാക്കളുടെ ജീവിതവും അനുഭവവുമാണ് എഡ്റൂട്ട്സിന് ചൂണ്ടിക്കാട്ടാനുള്ളത്.

Tags:    
News Summary - If you want, you can study abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.