ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ​ നീട്ടി

ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റി​ട്ടേൺ അടക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി.രാജ്യത്ത് ആദായനികുതി റിട്ടേൺ‌ അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ നികുതി റി​ട്ടേൺ അടക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ്​ ട്വിറ്ററിലൂടെ അറിയിച്ചു.

2020 ഒക്ടോബർ 31 വരെയാണു നേരത്തേ തീയതി നിശ്ചയിച്ചിരുന്നത്. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്ത​ിൻെറ നികുതിയാണിത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.