ഹോേങ്കാങ്: രാജ്യത്ത് 118 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പബ്ജിയുടെ ഉടമസ്ഥ കമ്പനിയായ ടെൻസൻറ് ഗെയിംസിെൻറ ഒാഹരികളിൽ ഇടിവ്. ടെൻസൻറിന് ചൈനീസ് ഒാഹരി വിപണിയിൽ രണ്ടു ശതമാനത്തോളം നഷ്ടം നേരിട്ടതായാണ് വിവരം.
തുടർച്ചയായ രണ്ടു ദിവസം നേട്ടത്തോടെയായിരുന്നു ടെൻസൻറിെൻറ വ്യാപാരം. എന്നാൽ ഇന്ത്യയിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഒാഹരിവിപണിയിൽ വൻ നഷ്ടം നേരിടുകയായിരുന്നു.
അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെ രാജ്യത്ത് 118 ചൈനീസ് ആപ്പുകൾക്ക് കൂടി കേന്ദ്ര ഐ.ടി മന്ത്രാലയം നിരോധനം ഏർപ്പെടുത്തുകയായിരുന്നു. രാജ്യത്ത് 33ലക്ഷത്തോളം പേരാണ് പബ്ജി കളിച്ചുകൊണ്ടിരുന്നത്. നേരത്തേ ജനപ്രിയ ആപ്പായ ടിക്ടോക്, ഹലോ, യു.സി ബ്രൗസർ, എക്സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ജൂൺ 15ണ് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നടന്ന ചൈനീസ് ആക്രമണത്തിൽ 20സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്നായിരുന്നു 59 ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.