വാഷിങ്ടൺ: പ്രയാസമേറിയ ഈ സമയത്തും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായതിനാൽ ഇരുണ്ടചക്രവാളത്തിലെ ശോഭയുള്ളയിടമാണ് ഇന്ത്യയെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. അടുത്തവർഷത്തെ ജി 20 രാജ്യങ്ങളുടെ അധ്യക്ഷതയിലൂടെ ഇന്ത്യ ലോകത്ത് മുദ്ര പതിപ്പിക്കുമെന്നും അവർ പറഞ്ഞു. അത് ഡിജിറ്റൽ പണം ഉൾപ്പെടെയുള്ള ഡിജിറ്റലൈസേഷന്റെ മേഖലയായിരിക്കാം. സൗരോർജത്തിന്റെയും മറ്റ് പുനരുപയോഗ ഊർജത്തിന്റെയും കാര്യത്തിലായിരിക്കാമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും വാർഷിക യോഗത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോർജീവ.2022 ഡിസംബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് ഇന്ത്യ ജി20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
അധ്യക്ഷതക്ക് കീഴിൽ 200ലധികം സമ്മേളനങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജി20 നേതൃ ഉച്ചകോടി 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.