ന്യൂഡൽഹി: ചൈനയെ ആശ്രയിക്കുന്നത് പരമാവധി നിയന്ത്രിക്കുന്നതിെൻറ ഭാഗമായി 20ഒാളം ഉത്പന്ന വിഭാഗങ്ങളുടെ കസ്സംസ് തീരുവ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലാപ്ടോപ്, കാമറ, തുണിത്തരങ്ങൾ, അലൂമിനം കൊണ്ടുള്ള ഉപകരണങ്ങൾ തുടങ്ങി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങൾക്കടക്കമാണ് കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിക്കാൻ പോകുന്നത്. പദ്ധതി ധനമന്ത്രാലയത്തിെൻറ മുമ്പിലെത്തിയതായി ടൈംസ് ഒാഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്.
മുമ്പ് വാണിജ്യ മന്ത്രാലയം സമാന നിർദേശവുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും ധനമന്ത്രാലയം അത് തള്ളിയിരുന്നു. എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന ചൈന വിരുദ്ധ വികാരം മൂലം ഇത്തവണ നിർദേശം നടപ്പിലാക്കാൻ സാധ്യതയുണ്ട്. 'ഇത് ചൈനയെ മാത്രം ലക്ഷ്യം വെച്ചുള്ള നടപടിയല്ല. മറിച്ച് കസ്റ്റംസ് തീരുവയുടെ മൊത്തം വർധനവാണ്. എന്നാൽ കസ്റ്റംസ് തീരുവ വർധിപ്പിച്ച ഉത്പനങ്ങളിൽ ഭൂരിപക്ഷവും വരുന്നത് ചൈനയിൽ നിന്നാണെന്നുള്ളതും കാരണമാണ്. ഉയർന്ന ചിലവ് വന്നാൽ കൂടിയും അവരുമായി (ചൈന) ബിസിനസ് ചെയ്യാൻ ഞങ്ങളില്ല. - ഉദ്യോഗസ്ഥർ ടൈംസ് ഒാഫ് ഇന്ത്യയോട് പ്രതികരിച്ചു. ഏതായാലും സർക്കാർ പുതിയ നീക്കത്തിൽ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
ചൈന, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നത് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നടപടിയുമായി ധനമന്ത്രാലയം മുന്നോട്ടുവരുന്നത്. നിലവിൽ 14 ശതമാനമാണ് രാജ്യത്തേക്ക് ചൈനയിൽനിന്നുള്ള ഇറക്കുമതി. ഇത് കുറക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. 2019 ഏപ്രിൽ മുതൽ 2020 ഫെബ്രുവരി വരെ 15.5 ബില്ല്യൺ ഡോളറിെൻറ ഉൽപ്പന്നങ്ങൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.