ലോകത്ത് ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയിൽ ഏറെ മുന്നിലുള്ള രാജ്യങ്ങളിൽ ഇന്ത്യയും. അന്താരാഷ്ട്ര ലേബർ ഓര്‍ഗനൈസേഷെൻറ (ഐ.എൽ.ഒ) റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൂടാതെ ഏഷ്യയിൽ ഏറ്റവും കുറവ് വേതനം വാങ്ങുന്ന തൊഴിലാളികളുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ബംഗ്ലാദേശാണ് മുന്നിലുള്ളത്. ഏറ്റവും അധികം ജോലി സമയമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ഇക്കാര്യത്തിൽ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങളാകെട്ട ഗാംബിയ, മംഗോളിയ, മാലിദ്വീപ്, ഖത്തർ എന്നിവയും. ഇൗ രാജ്യങ്ങളിൽ നല്ലൊരു ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഒരാഴ്ച്ചത്തെ ഒരാളുടെ ജോലി സമയം 48 മണിക്കൂറോ അതിന് മുകളിലോ ആണ്. ചൈനയിൽ അത് 46 മണിക്കൂറുകളും. അമേരിക്കയിൽ 37 മണിക്കൂറുകളും ഇംഗ്ലണ്ടിലും ഇസ്രയേലിലും 36 വീതം മണിക്കൂറുകളുമാണ്.
ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ കുറഞ്ഞ വേതനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയേക്കാൾ പിറകിലുള്ളതെന്നും ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട് 2021-21 വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് നഗരങ്ങളിൽ മികച്ച വേതനത്തോടെ ജോലി ചെയ്യുന്നവരാണ് ഗ്രാമങ്ങളിലുള്ളവരേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകളേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത് പുരുഷൻമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.