എൻ.ഡി.ടി.വിക്ക് പിന്നാലെ വീണ്ടും മാധ്യമസ്ഥാപനത്തെ ഏറ്റെടുത്ത് അദാനി

ന്യൂഡൽഹി: ക്വിന്റിലിൻ ബിസിനസ് മീഡിയയിലെ ശേഷിക്കുന്ന ഓഹരികൾ കൂടി വാങ്ങി ഗൗതം അദാനി. കമ്പനിയിലെ 51 ശതമാനം ഓഹരികളാണ് അദാനി വാങ്ങിയത്. ബിസിനസ്-ഫിനാൻഷ്യൽ പോർട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിൻ ബിസിനസ് മീഡിയ. അദാനിയുടെ കമ്പനിയായ  എ.എം.ജി മീഡിയ നെറ്റ് വർക്കാണ് ഓഹരികൾ വാങ്ങിയത്.

കഴിഞ്ഞ വർഷം മാർച്ചിൽ കമ്പനിയിലെ 49 ശതമാനം ഓഹരി 478.4 മില്യൺ ഇന്ത്യൻ രൂപക്കാണ് അദാനി വാങ്ങിയത്. എൻ.ഡി.ടി.വിയിലെ ഓഹരികൾ വാങ്ങിയതിന് പിന്നാലെയായിരുന്നു അദാനിയുടെ നീക്കം.ബി.ക്യു പ്രൈം നേരത്തെ ബ്ലുംബെർഗ് ക്വിന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലുംബെർഗ് മീഡിയയും ഇന്ത്യയിലെ ക്വിന്റിലിൻ മീഡിയയുടേയും സംയുക്ത സംരഭമായിരുന്നു അത്. ​

എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിൽ ബ്ലുംബെർഗ് കമ്പനിയിൽ നിന്നും പിന്മാറി. അതേസമയം, ഇടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്വിന്റ് ഡിജിറ്റൽ മീഡിയ പങ്കുവെച്ചിട്ടില്ല.

Tags:    
News Summary - India's Adani Group moves to buy remaining stake in Quintillion Business Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.