വാഷിങ്ടൺ: ലോക്ഡൗണും കോവിഡും മഹാമാരിയും തകർത്ത ഇന്ത്യൻ സാമ്പത്തികമേഖല കരകയറുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്കുകൂട്ടിയതിനേക്കാൾ വേഗത്തിൽ വളർച്ച പ്രകടമാകുന്നുണ്ട്. വിപണിയിൽ പ്രകടമാകുന്ന ചലനം ത്വരിതപ്പെടുത്താൻ ഭരണപരമായ ഇടപെടൽ കൂടിയുണ്ടാകണമെന്ന് ഐ.എം.എഫ് മുഖ്യവക്താവ് ജെറി റൈസ് വാർത്താലേഖകരോട് പറഞ്ഞു.
ഭരണതലത്തിൽ നിന്നുണ്ടാകുന്ന പ്രോത്സാഹന നടപടികൾ ഫലം ചെയ്യുന്നുണ്ടെന്നാണ് വിപണിയിലെ പ്രവണതകൾ കാണിക്കുന്നതെന്ന് അവർ പറഞ്ഞു. വളർച്ച നിലനിർത്താനും വേഗം കൂട്ടാനും സർക്കാറിൻെറയും ധനകാര്യ സ്ഥാപനങ്ങളുടെയും ഇടപെടൽ ആവശ്യമാണ്. 'പ്രഖ്യാപിച്ച നടപടികൾ വേഗത്തിൽ നടപ്പാക്കാനും പുതിയ നടപടികൾ ആലോചിക്കാനും സർക്കാർ മുൻഗണന നൽകേണ്ട സമയമാണിത്' - ജെറി റൈസ് പറഞ്ഞു.
ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരികയാണെന്ന് ഐ.എം.എഫിൻെറ ധനകാര്യ മന്ത്രിതല സമിതിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ചൂണ്ടികാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.