സാമ്പത്തിക വളർച്ചയിൽ കനത്ത തിരിച്ചടി; ജി.ഡി.പി വളർച്ച കുറഞ്ഞു

മുംബൈ: ഇന്ത്യയുടെ  യേൽപിച്ച് മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച നിരക്കിൽ വൻ കുറവ്. 2021-22 സാമ്പത്തിക വർഷത്തിലെ മാർച്ചിൽ അവസാനിക്കുന്ന അവസാന പാദത്തിൽ ജി.ഡി.പി വളർച്ച 4.1 ശതമാനമായി കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.5 ശതമാനവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 5.4 ശതമാനവും വളർച്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ഇടിവ്.

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെതുടർന്ന് ലോക വിപണിയിൽ എണ്ണയുൽപന്നങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കുമുണ്ടായ വൻ വിലക്കയറ്റമാണ് ഇന്ത്യയുടെ ജി.ഡി.പി വളർ​ച്ചയെയും ബാധിച്ചത്. അതിനിടെ, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് എക്കാലത്തെയും വൻ ഇടിവ് രേഖപ്പെടുത്തി. 17 പൈസ ഇടിഞ്ഞ് 77.71ലാണ് ഡോളറിനെതിരെ ചൊവ്വാഴ്ച രൂപയുടെ നില. 

Tags:    
News Summary - India's GDP Growth Slows to 4.1% in March Quarter; Economy Grew at 8.7% in FY22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.