മുംബൈ: എൽ.ഐ.സി കാർഡ് സർവീസ് ഗിഫ്റ്റ് കാർഡ് പുറത്തിറക്കുന്നു. ഐ.ഡി.ബി.ഐ ബാങ്കുമായി സഹകരിച്ച് റൂപേ പ്ലാറ്റ്ഫോമിലാണ് ഷാഗുൻ എന്ന് പേരിട്ടിരിക്കുന്ന ഗിഫ്റ്റ് കാർഡ് പുറത്തിറക്കുന്നത്. പണരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് എൽ.ഐ.സി കാർഡ്സ് വിശദീകരിച്ചു.
ആദ്യഘട്ടത്തിൽ എൽ.ഐ.സിയുടേയും സഹ കമ്പനികളുടേയും ഔദ്യോഗിക ആവശ്യങ്ങൾക്കായിരിക്കും ഗിഫ്റ്റ് കാർഡ് ഉപയോഗിക്കുക. 500 മുതൽ 10,000 രൂപ വരെ ഗിഫ്റ്റ് കാർഡിൽ നൽകാം. മൂന്ന് വർഷത്തിനിടയിൽ നിരവധി തവണ ഗിഫ്റ്റ് കാർഡ് ഉപയോഗിക്കാമെന്നും എൽ.ഐ.സി അറിയിച്ചു.
റുപേയുടെ പിന്തുണയുള്ളതിനാൽ രാജ്യത്തെ ലക്ഷകണക്കിന് വ്യാപാര സ്ഥാപനങ്ങളിലും നിരവധി ഇ-കോമേഴസ് വെബ്സൈറ്റുകളിലും കാർഡ് ഉപയോഗിക്കാം. പെട്രോൾ പമ്പ്, റസ്റ്ററൻറുകൾ, ജ്വല്ലറി തുടങ്ങി എല്ലായിടത്തും കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യാം. യൂട്ടലിറ്റി ബിൽ പേയ്മെൻറിനും എയർ, റെയിൽ, ബസ് ടിക്കറ്റ് ബുക്കിങ്ങിനും കാർഡ് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.