മുംബൈ: ഇൻഷ്വറൻസ് കമ്പനി എന്നതിൽനിന്നും രാജ്യത്തെ പ്രധാന സാമ്പത്തികസ്ഥാപനങ്ങളിലൊന്നായി വളർന്ന ൈലഫ് ഇൻഷ്വറൻസ് കോർപറേഷൻ 67ാംവാർഷികം ആഘോഷിക്കുന്നു.14 രാജ്യങ്ങളിൽ പ്രവർത്തനമുള്ള കോർപറേഷൻ, സ്വകാര്യ മേഖലയുടെ കടന്നുവരവിനുശേഷവും ഇൻഷ്വറൻസ് രംഗത്തെ അതികായരായി നിറഞ്ഞുനിൽക്കുകയാണ്.
2021-22 സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി വിറ്റത് 2.17 കോടിയുടെ പുതിയ പോളിസിയാണ്. 2021-22 വർഷം 192568 കോടിയുടെ 267.23 ലക്ഷം ക്ലെയിമുകൾ എൽ.ഐ.സി തീർപ്പാക്കി. 44900 പ്രീമിയം പോയിന്റുകളും ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.26 ലക്ഷം ഏജന്റുമാരും എൽ.ഐ.സിക്കുണ്ട്. ഇതിനുപുറമെ 74 ബാങ്കുകളുമായും എൽ.ഐ.സി സഹകരിക്കുന്നു.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ ആവശ്യങ്ങൾക്കിണങ്ങുന്ന വിധത്തിലുള്ള 33 വ്യത്യസ്ത പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓൺലൈനായി പ്രീമിയം അടക്കാനുള്ള സൗകര്യവും പോളിസി ഉടമകൾക്ക് ഇപ്പോൾ ലഭ്യമാണ്. ജീവൻ സാക്ഷ്യ മൊബൈൽ ആപ്ലിക്കേഷനും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.