മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും ഫോണിൽ വധഭീഷണി. മുംബൈയിലെ സർ എച്ച്.എൻ റിലയന്‍സ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാൻഡ് ലൈനിൽ ബുധനാഴ്ച ഉച്ചയോടെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്.
റിലയന്‍സ് ആശുപത്രി കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ അകാശ്, ആനന്ദ് എന്നിവര്‍ക്കെതിരെ ഫോണിൽ വധഭീഷണി മുഴക്കിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ മുംബൈ ഡി.ബി മാര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റിലയൻസ് ആശുപത്രിയുടെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് ബുധനാഴ്ച ഉച്ചക്ക് 12.57ന് ഒരു അജ്ഞാത നമ്പറിൽനിന്ന് ഫോൺ കോൾ വന്നതായും ആശുപത്രി കെട്ടിടം സ്ഫോടനത്തിൽ തകർക്കുമെന്നും അംബാനി കുടുംബത്തിലെ ചിലരുടെ പേരിൽ ഭീഷണി മുഴക്കിയതായും പൊലീസ് പറയുന്നു. കഴിഞ്ഞ ആഗസ്റ്റിലും മുംബൈ റിലയന്‍സ് ആശുപത്രിയില്‍ സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
മുകേഷ് അംബാനിക്കെതിരേ വധഭീഷണി മുഴക്കിയുള്ള ഫോണ്‍കോളുകളാണ് വന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ ആളെ മുംബൈയില്‍നിന്ന് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.